ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ഓഹരികളിൽ നിക്ഷേപിക്കാം: വിശദാംങ്ങൾ അറിയാം


Money Desk

ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്.

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക.

ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക.

എങ്ങനെ നിക്ഷേപിക്കാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക.

നികുതി ബാധ്യത
വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്‌സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്.

സെബിയുടെ നിയന്ത്രണം
നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എൻഎസ് ഇയിലെ സബ്‌സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കിൽ ഐഎഫ്എസ് സിയെ സമീപിക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented