ഇനി മിഡ്ക്യാപുകളുടെകാലം: സമ്പത്തുണ്ടാക്കാൻ മികച്ച കമ്പനികളിൽ നിക്ഷേപിക്കാം


ജോർജ്ജ് ഹെബർ ജോസഫ്

നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്‌ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്.

Photo: Gettyimages

മികച്ച മിഡ്ക്യാപ് കമ്പനികൾ ഭാവിയൽ വൻവളർച്ചാസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ റിസ്‌കുമുള്ളവുയമാണ് ഈ വിഭാഗത്തിലെ ഓഹരികൾ.

നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്‌ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്.

നോട്ടുനിരോധനം, പാപ്പരത്ത നിയമം, ജിഎസ്ടി, റെറ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം രാജ്യത്തെ സമ്പദ്വ്യവസ്ഥ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങൾക്ക് വിധേയമായി. 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ ലാർജ് ക്യാപ് കമ്പനികളേക്കാൾ ബാധിച്ചത് മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയിൽ വൻവീണ്ടെടുക്കലിനായി മിഡ്ക്യാപ് കമ്പനികൾ തയ്യാറായിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.

ലാർജ് ക്യാപ് ബെഞ്ച്മാർക്ക് സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്‌ക്രിയപ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ് ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്‌ക്രിയ പ്രകടനത്തിന്റെ കാലത്തിനുശേഷം മികച്ച പ്രകടനമാണ് ഇത്തരം കമ്പനികളെകാത്തിരിക്കുന്നത്. മൂന്ന് വർഷത്തെ നിഷ്‌ക്രിയഘട്ടത്തിൽനിന്നും മിഡ്ക്യാപുകൾ പുറത്തുവരികയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ അവ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

കുറച്ച് ഓഹരികളിലും മേഖലകളിലുമായി മികച്ച റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം കണ്ടു. അതേസമയം നിരവധി മിഡ് ക്യാപ് സ്റ്റോക്കുകൾ മോശംപ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്ക്യാപുകൾ 2018-2020 ഘട്ടത്തിൽ മികച്ചനേട്ടം നിക്ഷേപകന് സമ്മാനിച്ചു. അതേമസമയം, മിഡ്ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സ്റ്റോക്കുകൾ ഇപ്പോൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്.

ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽനിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതംനേടുന്നവ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, സർക്കാർ നയങ്ങളായ ആത്മനിർഭർ ഭാരത്, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയവകൊണ്ട് ഗുണമുണ്ടാകുന്നവ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഈവർഷത്തെ ബജറ്റും അതിന് അനുകൂലമാണ്.

അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്ക്യാപ് റാലിക്കുള്ള എല്ലാഘടകങ്ങളും നിലവിലുണ്ട്. ലാർജ് ക്യാപുകളെ അപേക്ഷിച്ചുനോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്‌ക്രിയഘട്ടത്തിൽ നിന്നുമാണ് മിഡ്കാപ്പുകൾ തിരിച്ചുവരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാസാധ്യതകൾ മെച്ചപ്പെടുന്നു. മിഡ്ക്യാപുകളിലെ നിക്ഷേപം മധ്യ-ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തേയ്ക്ക് നിക്ഷേപംനടത്തിയാൽ റിസ്‌ക് ക്രമീകരിച്ച് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്.

(ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ സിഇഒയും സിഐഒയുമാണ് ലേഖകൻ)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented