ഫെഡിനെ പേടിയില്ല: കുതിപ്പിന്റെ പാത വീണ്ടെടുത്ത് വിപണി


ഡോ.ആന്റണി

യുഎസിലെ നിരക്കു വര്‍ധന ഭീതി അവഗണിച്ച് ചൊവാഴ്ച സെന്‍സെക്‌സ് 800 പോയന്റ് മുന്നേറ്റം നടത്തി.

Photo: gettyimages

ആറു മാസത്തിലേറെയായി യുഎസിലെ നിരക്കു വര്‍ധന ഭീഷണി രാജ്യത്തെ സൂചികകളെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. മുക്കാല്‍ ശതമാനത്തിലേറെ നിരക്ക് വര്‍ധന ഇത്തവണ ഉണ്ടായേക്കുമെന്ന ഭീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ വിപണി ചാഞ്ചാട്ടത്തിലായിരുന്നു.

നിരക്ക് വര്‍ധനവും അതേതുടര്‍ന്ന് പ്രത്യക്ഷപ്പെടുമെന്ന് കരുതുന്ന മാന്ദ്യവുമൊക്കെയാണ് ആഗോളതലത്തില്‍ ഓഹരി സൂചികകളെ ദുര്‍ബലമാക്കിയത്. അതൊന്നും ഇനി വകവെയ്‌ക്കേണ്ടെന്നാണ് രാജ്യത്തെ വിപണിയുടെ നീക്കം സൂചിപ്പിക്കുന്നത്.

യുഎസിലെ നിരക്കു വര്‍ധന ഭീതി അവഗണിച്ച് ചൊവാഴ്ച സെന്‍സെക്‌സ് 800 പോയന്റ് മുന്നേറ്റം നടത്തി. വീണ്ടും 60,000ത്തിനടുത്തെത്തിയിരിക്കുന്നു. ചാഞ്ചാട്ട സൂചികയായ ഇന്ത്യ വിഐഎക്‌സ് ആറ് ശതമാനത്തോളം താഴ്ന്നു. നിഫ്റ്റി 200 പോയന്റിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു.

കുതിപ്പിന് പിന്നിലെ കാരണങ്ങള്‍:

ഭീതിയെ അവഗണിച്ച്
യുഎസ് ഫെഡ് മാത്രമല്ല, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഈയാഴ്ച പണവായ്പാ നയം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഫെഡിന്റെ മുക്കാല്‍ ശതമാനം വര്‍ധന ഇതിനകം വിപണി ഏറ്റെടുത്തുകഴിഞ്ഞു. അതില്‍കൂടുതലായി വര്‍ധന ഒരുശതമാനമായാല്‍ മാത്രമെ അതിന്റെ പ്രതിഫലനം വിപണിയിലുണ്ടാകൂ.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപകര്‍ വീണ്ടും രാജ്യത്തെ വിപണിയില്‍ സജീവമായത് സൂചികകള്‍ നേട്ടമാക്കി. ഈ മാസം ഇതുവരെ 12,000 കോടി രൂപ നിക്ഷേപിച്ച സ്ഥാപനങ്ങള്‍ തിങ്കളാഴ്ചമാത്രം 312 കോടി രൂപ വിപണിയിലിറക്കി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വരവ് കുറവാണെങ്കിലും വിറ്റൊഴിയലിന്റെ പാതയില്‍നിന്ന് മാറിയിട്ടുണ്ട്.

ആഗോള വിപണികള്‍
നിരക്ക് വര്‍ധനാ ഭീഷണി നിലനില്‍ക്കെതന്നെ യുഎസ് സൂചികകളും കഴിഞ്ഞ ദിവസം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് 0.64ശതമാനം ഉയര്‍ന്നു. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് വിശാല സൂചിക 0.7ശതമാനം നേട്ടമുണ്ടാക്കിയതോടെ മറ്റ് ഏഷ്യന്‍ സൂചികകളും പ്രതീക്ഷയുടെ ട്രാക്കിലേയ്ക്കുകയറി. ജപ്പാന്റെ നിക്കി 0.38ശതമാനവും ഓസ്‌ട്രേലിയന്‍ സൂചികകള്‍ ശരാശരി 1.1ശതമാനവും ഉയര്‍ന്നു.

ക്രൂഡ് വില
യുഎസിലെ നിരക്കു വര്‍ധന ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവിലയെയും ബാധിച്ചിരുന്നു. നിരക്കുയര്‍ത്തല്‍ സാമ്പത്തിക വളര്‍ച്ചയെയും ഇന്ധന ഉപഭോഗത്തെയും ബാധിക്കുമെന്നതാണ് കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 92 ഡോളര്‍ നിലവാരത്തിലാണ്. കുറച്ചുനാളായി 100 ഡോളറിന് താഴെ വില സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. ഉയര്‍ന്നുകൊണ്ടിരുന്ന ഡോളര്‍ സൂചികയിലും ചെറിയമാറ്റമുണ്ടായി. 110.79 നിലവാരത്തിലെത്തിയശേഷം 109.53 നിലവാരത്തിലേയ്ക്ക് തിരിച്ചിറങ്ങിയതും നേട്ടമായി.

Content Highlights: No fear of the Federal reserve : Markets regain the bullish path


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented