നിഫ്റ്റി വീണ്ടും 18,000 കടന്നു;  റെക്കോഡ് ഭേദിക്കാനുള്ള മുന്നൊരുക്കമോ ?


സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ 60,444ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 18,035ലുമാണ് വ്യാപാരം ആരംഭിച്ചത്. 

Photo:Gettyimages

മുംബൈ: വിലക്കയറ്റത്തേയും യുഎസ് ഫെഡറല്‍ റിസര്‍വിനെയും നിക്ഷേപകര്‍ക്ക് പേടിയില്ലാതായിരിക്കുന്നു. ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളിലും പ്രകടമായതോടെ അഞ്ചു മാസത്തിനുശേഷം നിഫ്റ്റി 18,000 തിരിച്ചുപിടിച്ചു.

സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ 60,444ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 18,035ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ നിക്ഷേപകര്‍ തന്ത്രംമാറ്റിയതാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. വില്‍പനക്കാരില്‍നിന്ന് വാങ്ങലുകാരായി അവര്‍. റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പിന്തുണകൂടിയായപ്പോള്‍ സൂചികകള്‍ക്ക് മുന്നേറാന്‍ കാലതാമസമുണ്ടായില്ല. ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലത്തില്‍ വിപണിയെ റെക്കോഡ് ഉയരത്തിലേയ്ക്ക് നയിച്ചേക്കാനും ഇടയുണ്ട്.

എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, മീഡിയ എന്നിവയാണ് മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.6ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Nifty50 reclaims 18,000-mark after 5 months


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented