നിഫ്റ്റി 16,000 കടന്നു, സെൻസെക്‌സ് 53,500ഉം: നേട്ടത്തിന്റെ കാരണങ്ങൾ അറിയാം


Money Desk

നിഫ്റ്റി 151 പോയന്റ് ഉയർന്ന് 16,036ലും സെൻസെക്‌സ് 560 പോയന്റ് നേട്ടത്തിൽ 53,511ലുമെത്തി.

ഗോള സൂചകങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തെ ഓഹരികളിൽ നിക്ഷേപ താൽപര്യം വർധിച്ചത് സൂചികകളെ റെക്കോഡ് നിലവാരത്തിലെത്തിച്ചു. നിഫ്റ്റി 151 പോയന്റ് ഉയർന്ന് 16,036ലും സെൻസെക്‌സ് 560 പോയന്റ് നേട്ടത്തിൽ 53,511ലുമെത്തി.

കോവിഡ് കേസുകളുടെ എണ്ണംവർധിക്കുകയും വിലക്കയറ്റഭീഷണി നിലനിൽക്കുകയുംചെയ്തിട്ടും സൂചികകൾ ഉയരുന്നത് കാളകൾ വിപണികീഴടക്കിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്.

നേട്ടത്തിന് പിന്നിലെ കാരണങ്ങൾ

ഉപഭോക്തൃ ഉത്പന്നം, ഐടി മേഖലകളിലെ കുതിപ്പ്
ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 482 പോയന്റ് നേട്ടത്തിൽ 37,344ലും ഐടി സൂചിക 281 പോയന്റ് നേട്ടത്തിൽ 31,478ലുമാണ് വ്യാപാരം നടക്കുന്നത്. ഫാർമ സൂചിക 262 പോയന്റ് ഉയർന്ന് 26,553ലുമാണ്. മിക്കവാറും സൂചികകളിൽ മുന്നേറ്റം പ്രകടമാണ്.

സാമ്പത്തിക സൂചികങ്ങൾ
ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടിയായതും വിപണിയെ ഇളക്കിമറിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 87,422 കോടി രൂപയായിരുന്നു വരുമാനം. 33ശതമാനമാണ് വർധന. ജൂൺ മാസത്തിലാകട്ടെ 92,894 കോടി രൂപയുമാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. കൽക്കരി, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമെന്റ് തുടങ്ങിയ മേഖലയിലെ ഉത്പാദനവർധനവും വിപണിയെ സ്വാധീനിച്ചു.

പ്രവർത്തനഫലങ്ങൾ
പ്രതീക്ഷയെമറികടന്നുളള പ്രവർത്തനഫലങ്ങളാണ് കമ്പനികൾ പുറത്തുവിടുന്നത്. കോവിഡ് വ്യാപനംമൂലം പ്രാദേശികതലത്തിൽ പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും കമ്പനികൾക്ക് മികച്ച പ്രവർത്തനഫലം പുറത്തുവിടാൻ കഴിഞ്ഞു.

വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെ ചെറുകിട നിക്ഷേപകർ വിപണിയിൽ മുങ്ങി മുത്തുകൾവാരുകയാണ്. അതുതന്നെയാണ്‌വിപണിയിലെ കുതിപ്പിനുപിന്നിലെ കാരണങ്ങൾ.

Nifty scales 16K mark for first time, Sensex hits record high


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Uttarakhand

2 min

'വേശ്യാവൃത്തിക്ക് നിർബന്ധിച്ചു,10,000 രൂപയ്ക്ക് പ്രത്യേക സര്‍വീസ്'; കൊല്ലപ്പെട്ട യുവതിയുടെ സന്ദേശം

Sep 24, 2022

Most Commented