സെന്‍സെക്‌സില്‍ 1,158 പോയന്റ് നഷ്ടം; നിഫ്റ്റി 15,800ലേയ്ക്ക് താഴന്നു


ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-4ശതമാനം താഴ്ന്നു.

Closing

Photo: Gettyimages

മുംബൈ: അഞ്ചാമത്തെ ദിവസവും കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സൂചികകള്‍ കൂപ്പുകുത്തി. നിഫ്റ്റി 15,800 നിലവാരത്തിലേയ്ക്കുതാഴ്ന്നു. ഉച്ചയ്ക്കുശേഷത്തെ വ്യാപാരത്തിനിടെയാണ് സൂചികകള്‍ക്ക് 2.5ശതമാനത്തോളം നഷ്ടമായത്.

സെന്‍സെക്‌സ് 1158.08 പോയന്റ് നഷ്ടത്തില്‍ 52,930.31ലും നിഫ്റ്റി 359.10 പോയന്റ് താഴ്ന്ന് 15,808ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു.

യുഎസ് ഫെഡിന്റെ ഇടപെടല്‍ കര്‍ശനമാക്കിയേക്കുമെന്ന സൂചനയും ആഗോളതലത്തില്‍ മാന്ദ്യമുണ്ടായേക്കാമെന്ന ഭീതിയും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. രൂപയുടെ മൂല്യമിടിവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ദിവസങ്ങളിലെ പിന്മാറ്റവും വിപണിയെ ദുര്‍ബലമാക്കി.

അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. വിപ്രോമാത്രമാണ് നേട്ടം നിലനിര്‍ത്തിയത്.

Also Read
Analysis

മാന്ദ്യം ഒഴിവാക്കി വിലക്കയറ്റം നിയന്ത്രിക്കാന്‍ യു.എസ് കേന്ദ്രബാങ്കിന് കഴിയുമോ ?

പണനയം നടപ്പാക്കുന്നത് കാർ ഓടിക്കുന്നതുപോലെയാണെങ്കിൽ, ..

എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-4ശതമാനം താഴ്ന്നു.

Content Highlights: Nifty manages to hold 15,800, Sensex plunges 1,158 points

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented