സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: ലോഹം, ഊര്‍ജം ഓഹരികളില്‍ മുന്നേറ്റം


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, പവര്‍, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു.

closing

Photo:Gettyimages

മുംബൈ: ഒക്ടോബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിനമായിട്ടുകൂടി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,750നടുത്തെത്തി. സെന്‍സെക്‌സ് 212.88 പോയന്റ് ഉയര്‍ന്ന് 59,756.84ലിലും നിഫ്റ്റി 80.70 പോയന്റ് നേട്ടത്തില്‍ 17,737ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വാങ്ങുന്നതിന്റെ സൂചനകള്‍ വിപണിയില്‍ പ്രതിഫലിച്ചു. ഡോളര്‍ സൂചിക 110ല്‍ താഴെയെത്തി. 10 വര്‍ഷത്തെ യുഎസ് കടപ്പത്ര ആദായമാകട്ടെ 4.03ശതമാനമായി കുറയുകയും ചെയ്തു. അതേസമയം, ബ്രെന്റ് ക്രൂഡ് വില 95 ഡോളറിന് മുകളിലെത്തിയത് ആശങ്ക ഉയര്‍ത്തുന്നുമുണ്ട്.



ധനകാര്യം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് ജിയോജിതിലെ ചീഫ് സ്ട്രറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ വിലയിരുത്തുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.

Also Read
SIP

എസ്.ഐ.പിയിൽനിന്ന് വൻതോതിൽ പണം പിൻവലിച്ച് ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, പവര്‍, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.40ശതമാനം വീതം നേട്ടമുണ്ടാക്കി.

Content Highlights: Nifty ends Oct Series around 17,750, Sensex up 212 pts; metal, power, realty gain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented