സെൻസെക്‌സിൽ 286 പോയന്റ് നഷ്ടം: നിഫ്റ്റി 17,618ൽ ക്ലോസ് ചെയ്തു


സെക്ടറൽ സൂചികകളിൽ സമ്മിശ്രമായിരുന്നു പ്രതികരണം. റിയാൽറ്റി, ഫാർമ, പവർ, പൊതുമേഖല ബാങ്ക് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഓട്ടോ, ബാങ്ക്, ഐടി, മെറ്റൽ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു.

Photo: Gettyimages

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സ്പ്റ്റംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായതിനാൽ വിപണി ചാഞ്ചാട്ടംനേരിട്ടു.

സെൻസെക്‌സ് 286.91 പോയന്റ് നഷ്ടത്തിൽ 59,126.36ലും നിഫ്റ്റി 93.10 പോയന്റ് താഴ്ന്ന് 17,618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഐഒസി, എസ്ബിഐ, യുപിഎൽ, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എൻടിപിസി, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെക്ടറൽ സൂചികകളിൽ സമ്മിശ്രമായിരുന്നു പ്രതികരണം. റിയാൽറ്റി, ഫാർമ, പവർ, പൊതുമേഖല ബാങ്ക് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഓട്ടോ, ബാങ്ക്, ഐടി, മെറ്റൽ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented