സെന്‍സെക്‌സില്‍ 550 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,500നരികെ ക്ലോസ് ചെയ്തു


സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, പൊതുമേഖല ബാങ്ക് എന്നിവ 1-4ശതമാനം നേട്ടമുണ്ടാക്കി.

Photo:Gettyimages

മുംബൈ: മൂന്നാം ദിവസവും രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,500നരികെയെത്തി. സെന്‍സെക്‌സ് 549.62 പോയന്റ് ഉയര്‍ന്ന് 58,960.60ലും നിഫ്റ്റി 175.20 പോയന്റ് 17,487ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ മുന്നേറ്റവും അസംസ്‌കൃത എണ്ണവിലയിലെ ഇടിവുമാണ് വിപണി നേട്ടമാക്കിയത്.

എസ്ബിഐ, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, നെസ് ലെ ഇന്ത്യ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, പൊതുമേഖല ബാങ്ക് എന്നിവ 1-4ശതമാനം കുതിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.7-1 ശതമാനവും ഉയര്‍ന്നു.

Content Highlights: Nifty ends near 17,500, Sensex gains 550 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented