സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,700ന് താഴെ


സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്കാണ് കുതിച്ചത്. എഫ്എംസിജിയാകട്ടെ ഒരുശതമാനം താഴുകയുംചെയ്തു. 

Photo: Gettyimages

മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താന്‍ സൂചികകള്‍ക്കായില്ല. ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് നിഫ്റ്റി 17,000ന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ ബാധിച്ചു. വരാനിരിക്കുന്ന യുറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പണനയ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് വിപണിയെ സ്വാധീനിച്ചത്.



നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടെക് മഹീന്ദ്ര, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്കാണ് കുതിച്ചത്. സൂചിക 3.5ശതമാനം ഉയര്‍ന്നു. ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ സൂചികകള്‍ ഒരുശതമാനം വീതം നേട്ടമുണ്ടാക്കി. എഫ്എംസിജിയാകട്ടെ ഒരുശതമാനം താഴുകയുംചെയ്തു.

Also Read

ഓഹരി പോലെ സ്വർണം വാങ്ങാം വിൽക്കാം: ഇ.ജി ...

top picks

കുതിക്കാൻ ഈ സെക്ടറുകൾ: തിരഞ്ഞെടുക്കാം മികച്ച ...

ബിഎസ്ഇ മിഡ്ക്യാപ് 0.4ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് 0.3ശതമാനം താഴുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയതോതില്‍ ഇടിവുണ്ടായി. 82.73 നിലവാരത്തിലായിരുന്നു ക്ലോസിങ്.

Content Highlights: Nifty ends below 17,700, Sensex falls 287 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented