ഫെഡിന്റെ തീരുമാനത്തില്‍ ആടിയുലഞ്ഞ് വിപണി: നിഫ്റ്റി 17,650ന് താഴെ ക്ലോസ് ചെയ്തു


എഫ്എംസിജി, ഓട്ടോ സൂചികകള്‍ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

.

മുംബൈ: യുഎസ് കേന്ദ്ര ബാങ്ക് വീണ്ടും മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയത് ആഗോളതലത്തിലും ഇന്ത്യയിലും ഓഹരി വിപണിയെ ബാധിച്ചു. രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 337.06 പോയന്റ് നഷ്ടത്തില്‍ 59,119.72ലും നിഫ്റ്റി 88.50 പോയന്റ് താഴ്ന്ന് 17,629.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫെഡിന്റെ മുക്കാല്‍ ശതമാനം നിരക്കുവര്‍ധന പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും പണപ്പെരുപ്പം രണ്ടു ശതമാനത്തിലെത്തുന്നതുവരെ കര്‍ശന പണനയം സ്വീകരിക്കുമെന്ന ഫെഡിന്റെ നിലപാടാണ് വിപണിയെ ബാധിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന ഫെഡ് മേധാവി ജെറോം പവലിന്റെ പ്രസ്താവന അതിന് അടിവരയിടുകയുംചെയ്തു.

പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ തകര്‍ച്ച നേരിട്ടത്. ടാറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Also Read

ഫെഡിന്റെ നിരക്കുയർത്തൽ: രൂപയുടെ മൂല്യം ...

എഫ്എംസിജി, ഓട്ടോ സൂചികകള്‍ ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: nifty ends below 17,650, Sensex falls 337 pts dragged by financials


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented