മൂന്നാം ദിവസവും സമ്മര്‍ദം:  സെന്‍സെക്‌സ് 1,021 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു


ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, റിയാല്‍റ്റി, ബാങ്ക് സൂചികകള്‍ 2-3ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് റണ്ടു ശതമാനം വീതവും നഷ്ടമായി. 

.

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ മൂന്നാമത്തെ ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാ സെക്ടറുകളിലും സമ്മര്‍ദം പ്രകടമായിരുന്നു.

സെന്‍സെക്‌സ് 1020.80 പോയന്റ് നഷ്ടത്തില്‍ 58,098.92ലും നിഫ്റ്റി 302.50 പോയന്റ് താഴ്ന്ന് 17,327.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ അഞ്ചു ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

യുഎസ് ഫെഡ് റിസര്‍വിന്റെ തുടര്‍ച്ചയായുള്ള നിരക്ക് വര്‍ധന ആഗോള മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതിയാണ് വിപണിയെ സമ്മര്‍ദത്തിനിടയാക്കിയത്.

പവര്‍ഗ്രിഡ് കോര്‍പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സിപ്ല, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Also Read

നിക്ഷേപകർക്ക് നഷ്ടം അഞ്ചു ലക്ഷം കോടി: തകർച്ചയ്ക്കു ...

ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, റിയാല്‍റ്റി, ബാങ്ക് സൂചികകള്‍ 2-3ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് റണ്ടു ശതമാനം വീതവും നഷ്ടമായി.

Content Highlights: Nifty ends below 17,400, Sensex falls 1,020 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented