സെന്‍സെക്‌സില്‍ 509 പോയന്റ് നഷ്ടം: നിഫ്റ്റി 16,900ന് താഴെ ക്ലോസ് ചെയ്തു


നിഫ്റ്റി പവര്‍, ബാങ്ക്, മെറ്റല്‍ എന്നിവ 1-2ശതമാനം താഴ്ന്നു. ഫാര്‍മ സൂചിക 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

sensex

മുംബൈ: ആറാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 16,900ന് താഴെയെത്തി. സെന്‍സെക്‌സ് 509.24 പോയന്റ് താഴ്ന്ന് 56,598.28ലും നിഫ്റ്റി 148.80 പോയന്റ് നഷ്ടത്തില്‍ 16,858.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയതിനുശേഷം വിപണി ദുര്‍ബലാവസ്ഥയില്‍ തുടരുകയാണ്. ആര്‍ബിഐ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ സെക്ടറുകളിലെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.



ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐടിസി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Also Read

നാലു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം എത്രരൂപ ...

സെക്ടര്‍ സൂചികകളില്‍ നിഫ്റ്റി പവര്‍, ബാങ്ക്, മെറ്റല്‍ എന്നിവ 1-2ശതമാനം താഴ്ന്നു. ഫാര്‍മ സൂചിക 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.4ശതമാനംവീതം നഷ്ടത്തിലായി.

Content Highlights: Nifty ends below 16,900, Sensex falls 509 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented