സെന്‍സെക്‌സ് 372 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു:  നിഫ്റ്റി 16,000ന് താഴെ


Photo: Gettyimages

മുംബൈ: കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകള്‍ മൂന്നാമത്തെ ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,000ന് താഴെയെത്തി.

സെന്‍സെക്‌സ് 372.46 പോയന്റ് നഷ്ടത്തില്‍ 53,514.15ലും നിഫ്റ്റി 91.60 പോയന്റ് താഴ്ന്ന് 15,966.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ രാത്രി പുറുത്തവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ജൂണിലെ പണപ്പെരുപ്പം 8.8ശതമാനമായി കുതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധനവുമായി മുന്നോട്ടു പോയാല്‍ മാന്ദ്യമുണ്ടായേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, മെറ്റല്‍, ഫാര്‍മ എന്നിവ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ ഒരുശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.32ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Nifty ends below 16,000, Sensex falls over 300 pts

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented