സെന്‍സെക്‌സ് 130 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,700നരികെ 


ജൂലായിലെ രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് സൂചികകളില്‍ നേട്ടം.

Photo: Gettyimages

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഒടുവില്‍ സൂചികകള്‍ നേട്ടം നിലനിര്‍ത്തി. കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും നിഫ്റ്റി 17,700 നരികെയെത്തി.

സെന്‍സെക്‌സ് 130.18 പോയന്റ് ഉയര്‍ന്ന് 59,462.78ലും നിഫ്റ്റി 39.20 പോയന്റ് നേട്ടത്തില്‍ 17,698.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജൂലായിലെ രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് സൂചികകളില്‍ നേട്ടം. നിരക്കുകളില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരുടെ ആത്മവിശ്വസമുയര്‍ത്തിയത്.

ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവീസ് ലാബ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

അറ്റാദായത്തിൽ റെക്കോഡ് വർധന: ഓഹരി വില 50,000 ...

പാഠം 178

എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ? 25 ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 2.5ശതമാനവും മെറ്റല്‍, പവര്‍ സൂചികകള്‍ 1.5ശതമാനവും ഉയര്‍ന്നു. ഫാര്‍മ സൂചികയാകട്ടെ ഒരുശതമാനവും ഐടി 0.76ശതമാനവും താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Nifty ends around 17,700, Sensex up 130 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented