സെന്‍സെക്‌സില്‍ 685 പോയന്റ് മുന്നേറ്റം: ഐടി, ധനകാര്യ ഓഹരികളില്‍ കുതിപ്പ്


മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയര്‍ന്നു.

closing

Photo: Gettyimages

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയെ അപ്രസക്തമാക്കി 1400 ലേറെ പോയന്റ് മുന്നേറ്റത്തില്‍ തുടക്കമിട്ട സെന്‍സെക്‌സ് 684.64 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,185 നിലവാരത്തിലുമെത്തി. 171.40 പോയന്റാണ് നേട്ടം.

പണപ്പെരുപ്പം ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമാതോടെ കനത്ത ചാഞ്ചാട്ടമാണ് യുഎസ് സൂചികകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. അതേസമയം, രാജ്യത്തെ ഊര്‍ജം, ഐടി കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ സൂചികകള്‍ക്ക് കരുത്തായി. എന്നിരുന്നാലും വന്‍കിട ഓഹരികളില്‍മാത്രം നേട്ടം ഒതുങ്ങുകയുംചെയ്തു.



മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ ഓഹരി വില നാലുശതമാനത്തോളം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, യുപിഎല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Also Read

കറൻസികളുടെ മൂല്യമിടിവ് തടയാൻ ഏഷ്യൻ രാജ്യങ്ങൾ ...

ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത് കെയര്‍ സെക്ടറല്‍ സൂചികകള്‍ 0.5-1.8ശതമാനം ഉയര്‍ന്നു. മെറ്റല്‍, പവര്‍, റിയാല്‍റ്റി സൂചികകളാകട്ടെ 0.5-1ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലാകട്ടെ കാര്യമായ നേട്ടമുണ്ടായതുമില്ല.

Content Highlights: Nifty ends around 17,200, Sensex gains 684 pts led by IT, financials


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented