സെന്‍സെക്‌സില്‍ 1,017 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,100നരികെ ക്ലോസ് ചെയ്തു


ഓട്ടോ, പവര്‍, ക്യാപിറ്റില്‍ ഗുഡ്‌സ്, ബാങ്ക്, റിയാല്‍റ്റി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. 

Photo:Gettyimages

മുംബൈ: പണപ്പെരുപ്പത്തെ ചെറുക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും ആര്‍ബിഐ എടുക്കുന്ന നയങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപകര്‍. ഏഴു ദിവസം തുടര്‍ന്ന തകര്‍ച്ചയെ അതിജീവിച്ച് മികച്ച മുന്നേറ്റത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു.

റിപ്പോ നിരക്കിലെ അര ശതമാനം വര്‍ധന പ്രതീക്ഷിച്ചതായിരുന്നതിനാല്‍ അത് വിപണിയെ ബാധിച്ചില്ല. പണപ്പെരുപ്പം 6.70ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അനുമാനം, ആരോഗ്യകരമായ ജിഡിപി പ്രവചനം എന്നിവയെല്ലാം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധത്തെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.



ഇതോടെ സെന്‍സെക്‌സ് 1,016.96 പോയന്റ് കുതിച്ച് 57,426.92ലും നിഫ്റ്റി 276.20 പോയന്റ് നേട്ടത്തില്‍ 17,094.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ശ്രീസിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

വീണ്ടും പലിശ ബാധ്യത: പ്രതിമാസ തിരിച്ചടവ് ...

റിപ്പോ ഉയർത്തി, വായ്പാ പലിശയുംകൂടി: നിക്ഷേപ ...

ഓട്ടോ, പവര്‍, ക്യാപിറ്റില്‍ ഗുഡ്‌സ്, ബാങ്ക്, റിയാല്‍റ്റി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി.

Content Highlights: Nifty ends around 17,100, Sensex gains 1,017 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented