തകര്‍ച്ച വീണ്ടും: സെന്‍സെക്‌സ് 954 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു


ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് 2-3ശതമാനം നഷ്ടമായി. 

.

മുംബൈ: നാലാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി ഒഴികെയുള്ള സെക്ടറുകളിലെ കനത്ത വില്പന സമ്മര്‍ദമാണ് തിങ്കളാഴ്ചയിലെ തകര്‍ച്ചയ്ക്കുപിന്നില്‍. നിഫ്റ്റി 17,000 നിലവാരത്തിലെത്തി.

സെന്‍സെക്‌സ് 953.70 പോയന്റ് നഷ്ടത്തില്‍ 57,145.22ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,016.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വളര്‍ച്ച സംബന്ധിച്ച് നിക്ഷേപകരില്‍ പടര്‍ന്ന ആശങ്കയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.



ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് 2-3ശതമാനം നഷ്ടമായി.

Also Read

രൂപയുടെ മൂല്യം 81.55ലേയ്ക്ക് താഴ്ന്നു: ...

റിപ്പോ അര ശതമാനം വർധിപ്പിച്ചേക്കും: പലിശ ...

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ച നേരിട്ടു. ഒരുവേള 81.66 നിലവാരത്തിലെത്തിയെങ്കിലും 81.62ലായിരുന്നു ക്ലോസിങ്.

Content Highlights: Nifty ends around 17,000, Sensex falls 953 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented