അഞ്ചു മാസത്തെ നിലവാരം പിന്നിട്ട് സൂചികകള്‍: സെന്‍സെക്‌സ് 60,550 കടന്നു


Photo: Gettyimages

മുംബൈ: നാലാമത്തെ ദിവസവും മുന്നേറ്റത്തില്‍ സൂചികകള്‍. സെന്‍സെക്‌സ് 60,500ഉം നിഫ്റ്റി 18,000 വും പിന്നിട്ടു. 451.03 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 60,566.16ല്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റിയാകട്ടെ 130.50 പോയന്റ് ഉയര്‍ന്ന് 18,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഇരു സൂചികകളും അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

വിദേശ നിക്ഷേപകര്‍ തന്ത്രം മാറ്റിയതാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. വില്‍പനക്കാരില്‍നിന്ന് വാങ്ങലുകാരായി അവര്‍. റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പിന്തുണകൂടിയായപ്പോള്‍ സൂചികകള്‍ക്ക് മുന്നേറാന്‍ കാലതാമസമുണ്ടായില്ല. ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലത്തില്‍ വിപണിയെ റെക്കോഡ് ഉയരത്തിലേയ്ക്ക് നയിച്ചേക്കാനും ഇടയുണ്ട്.

സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 23ഉം നിഫ്റ്റിയിലെ 50 ഓഹരികളില്‍ 34ഉം നേട്ടത്തിലായിരുന്നു. ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Also Read

12 ശതമാനത്തിലധികം റിട്ടേൺ വേണോ ? ഈ വഴി ...

സിപ്ല, ഐഷര്‍ മോട്ടോഴ്‌സ്, ടിസിഎസ്, ബപിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ധനകാര്യ സേവനം, ബാങ്ക് സൂചികകള്‍ നേട്ടത്തില്‍ മുന്നിലെത്തി.

Content Highlights: Nifty ends above mount 18K, Sensex jumps 450 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented