വിപണിയില്‍ നാലാം ദിവസവും നേട്ടം:  നിഫ്റ്റി 17,500ന് മുകളില്‍ ക്ലോസ് ചെയ്തു


ആഗോള സൂചികകളിലെ നേട്ടവും അസംസ്‌കൃത എണ്ണവിലയിലെ ഇടിവുമാണ് സൂചികകള്‍ നേട്ടമാക്കിയത്. 

Photo:Gettyimages

മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍തന്നെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 146.50 പോയന്റ് ഉയര്‍ന്ന് 59,107.19ലും നിഫ്റ്റി 25.30 പോയന്റ് നേട്ടത്തില്‍ 17,512.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നാലാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 59,400വരെ ഉയര്‍ന്നിരുന്നു. ആഗോള സൂചികകളിലെ നേട്ടവും അസംസ്‌കൃത എണ്ണവിലയിലെ ഇടിവുമാണ് സൂചികകള്‍ നേട്ടമാക്കിയത്.



എച്ച്ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മെറ്റല്‍ എന്നിവ ഒരുശതമാനംവരെ താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് 0.57ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുമ്പോഴും രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് വിപണി നേട്ടമാക്കുകയുംചെയ്തു.

Also Read

ചൈനയിലെ പ്രതിസന്ധി, മാന്ദ്യ ഭീതി: ലോഹങ്ങളുടെവില ...

Content Highlights: Nifty ends above 17,500, Sensex gains amid volatility


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented