വിപണി മുന്നേറ്റത്തില്‍തന്നെ: സെന്‍സെക്‌സ് 58,000 തിരിച്ചുപിടിച്ചു, നിഫ്റ്റി 17,300 കടന്നു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Photo:Gettyimages

മുംബൈ: നാലാം ദിവസവും സൂചികകള്‍ നേട്ടമുണ്ടാക്കിയതോടെ വ്യാപാര മാസത്തിന്റെ ആദ്യദിനത്തില്‍ സൂചികകള്‍ 17,300 കടന്നു. സെന്‍സെക്‌സ് 545.25 പോയന്റ് ഉയര്‍ന്ന് 58,115.50ലും നിഫ്റ്റി 181.70 പോയന്റ് നേട്ടത്തില്‍ 17,340ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ശക്തമായ ആഗോള സൂചനകള്‍, വാഹന വില്പനയിലെ ഉണര്‍വ് തുടങ്ങിയവയാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന ഹാങോവര്‍ പിന്നിട്ട് ഈയാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐയുടെ നയ യോഗത്തിലാണ് ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ. പ്രതീക്ഷിക്കുന്ന 25-50 ബേസിസ് പോയന്റില്‍ നിരക്ക് വര്‍ധന ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഒഎന്‍ജസി, യുപിഎല്‍ തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read
Explainer

സമയപരിധി കഴിഞ്ഞു: റിട്ടേൺ നൽകാത്തവർ ഇനി ...

പാഠം 177

ഒറ്റത്തവണ നിക്ഷേപത്തിന് റിസ്‌ക് കുറഞ്ഞ ...

ഓട്ടോ, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പടെയുള്ള സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Nifty ends above 17,300, Sensex reclaims 58,000

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented