സെന്‍സെക്‌സ് 712 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,100 കടന്നു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ നാലുശതമാനം ഉയര്‍ന്നു. ഫാര്‍മ, ഓട്ടോ, ഐടി, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി.

closing

Photo: Gettyimages

മുംബൈ: ഒരാഴ്ചക്കിടെ 2.25ശതമാനം നേട്ടവുമായി പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും. വ്യാപാര ആഴ്ചയുടെ അവസാന ദിനമായ ശനിയാഴ്ചയും വിപണി കുതിച്ചു.

സെന്‍സെക്‌സ് 712.46 പോയന്റ് ഉയര്‍ന്ന് 57,570ലും നിഫ്റ്റി 228 പോയന്റ് നേട്ടത്തില്‍ 17,158.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി ഇത്തവണ നിരക്ക് 75 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചെങ്കിലും സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുമാത്രമെ അടുത്തതവണ തീരുമാനമെടുക്കൂ-എന്ന ഫെഡ് മേധാവിയുടെ പ്രസ്താവന വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണി നേട്ടമാക്കി.

എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ നാലുശതമാനം ഉയര്‍ന്നു. ഫാര്‍മ, ഓട്ടോ, ഐടി, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.38ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read

ടാറ്റ സ്റ്റീലിനു പിന്നാലെ ബജാജ് ഫിൻസർവും: ...

ആദായ നികുതി റിട്ടേൺ: അധികമാരും അറിയാതെപോകുന്ന ...

രൂപയയുടെ മൂല്യത്തില്‍ 49 പൈസയുടെ നേട്ടമുണ്ടായി. ഇതോടെ ഡോളറിനെതിരെ മൂല്യം 79.26 നിലവാരത്തിലേയ്‌ക്കെത്തി.

Content Highlights: Nifty ends above 17,100, Sensex gains 712 pts

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented