Photo:Gettyimages
മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ നിഫ്റ്റി 16,900 കടന്നു. സെന്‍സെക്സ് 1,041.47 പോയന്റ് ഉയര്‍ന്ന് 56,857.79ലും നിഫ്റ്റി 287.80 പോയന്റ് നേട്ടത്തില്‍ 16,929.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രതീക്ഷിച്ചതുപോലെ മുക്കാല്‍ ശതമാനത്തിലൊതുങ്ങിയതാണ് വിപണി നേട്ടമാക്കിയത്. മാന്ദ്യ ഭീതിയില്ലെന്നും തൊഴില്‍മേഖലയില്‍ ഉണര്‍വ് പ്രകടമാണെന്നുമുള്ള ഫെഡ് മേധാവി ജെറോം പവലിന്റെ പ്രസ്താവനയും ആഗോളതലത്തില്‍ സൂചികകള്‍ക്ക് കരുത്തായി.
ഓഗസ്റ്റിലെ ആര്‍ബിഐയുടെ എംപിസി യോഗത്തിലും ഫെഡിന്റെ സ്വാധീനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിരക്ക് വര്‍ധന കാല്ശതമാനത്തിലൊതുങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്സ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
Also Read
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഐടി, മെറ്റല്‍, പവര്‍, റിയാല്‍റ്റി എന്നിവ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.60ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..