നിഫ്റ്റി 16,700ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 390 പോയന്റ്


closing

Photo:Gettyimages

മുംബൈ: ആറാം ദിവസവും സൂചികകളില്‍ മുന്നേറ്റം. നിഫ്റ്റി 16,700ഉം സെന്‍സെക്‌സ് 56,000വും മറികടന്നു. സെന്‍സെക്‌സ് 390.28 പോയന്റ് നേട്ടത്തില്‍ 56,072.23ലും നിഫ്റ്റി 114.20 പോയന്റ് ഉയര്‍ന്ന് 16,719.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും മികച്ച ത്രൈമാസ ഫലങ്ങളുമാണ് സൂചികകളെ ചലിപ്പിച്ചത്. അള്‍ട്രടെക് സിമെന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്‍ഫോസിസ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് ഒരുശതമാനവും പവര്‍, ഐടി സൂചികകള്‍ 0.5-1ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്‌മോള്‍ ക്യാപ് സൂചിക നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
MKT ANALYSIS

വിദേശ നിക്ഷേപകർ കളംമാറ്റുന്നു: മനംമാറ്റത്തിന് ...

രൂപയുടെ മൂല്യത്തില്‍ 10 പൈസയുടെ വര്‍ധനവുണ്ടായി. ഡോളറിനെതിരെ 79.85 നിലവാരത്തിലായിരുന്നു ക്ലോസിങ്.

Content Highlights: Nifty ends above 16,700, Sensex gains 390 points.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented