മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകളാണ് നേട്ടത്തിന് പിന്നിൽ. നിഫ്റ്റി 15,700ന് മുകളിലെത്തി.

സെൻസെക്‌സ് 358.83 പോയന്റ് ഉയർന്ന് 52,300.47ലും നിഫ്റ്റി 102.40 പോയന്റ് നേട്ടത്തിൽ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവുംനേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയർന്ന് 1,657.50 രൂപയിലെത്തി.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോർട്‌സ്, യുപിഎൽ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 

മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. 

രൂപയുടെ മൂല്യത്തിൽ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. 

Nifty ends above 15,700, Sensex rises 366 pts led by realty, PSU bank stocks