Photo:AFP
മുംബൈ: പത്തുദിവസം നീണ്ടുനിന്ന റാലിയ്ക്കുശേഷം കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സൂചികകള്‍ വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകള്‍ക്ക് കരുത്തുപകര്‍ന്നത്.
സെന്‍സെക്‌സ് 254.57 പോയന്റ് നേട്ടത്തില്‍ 39,982.98ലും നിഫ്റ്റി 82.10 പോയന്റ് ഉയര്‍ന്ന് 11,762.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1459 കമ്പനികളുടെ ഓഹരകള്‍ നേട്ടത്തിലും 1135 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.
Nifty ends above 11,750, Sensex gains 255 pts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..