കുതിപ്പിന്റെ ദിനം: സെന്‍സെക്‌സ് 1,277 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു, നിഫ്റ്റി 17,250 പിന്നിട്ടു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി സ്വകാര്യ ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍. 3.16 ശതമാനം ഉയര്‍ന്നു.

Photo: Gettyimages

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,276.66 പോയന്റ് മുന്നേറ്റത്തില്‍ 58,065.47ലും നിഫ്റ്റി 387 പോയന്റ് നേട്ടത്തില്‍ 17,274.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രധാന സൂചികകള്‍ 2.25ശതമാനത്തോളമാണ് ഉയര്‍ന്നത്.

ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളും രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആദായത്തില്‍ മുന്നേറ്റമുണ്ടാകുമെന്നുള്ള റിപ്പോര്‍്ട്ടുകളുമാണ് വിപണിയെ സ്വാധിനിച്ചത്. ഉത്സവ സീസണ് മുന്നോടിയായി റീട്ടെയില്‍ ഡിമാന്റില്‍ വര്‍ധനവുണ്ടാകുമെന്നത് വിപണിയില്‍ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.



ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി സ്വകാര്യ ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍. 3.16 ശതമാനം ഉയര്‍ന്നു. ധനകാര്യ സേവനം 2.73 ശതമാനവും ഓട്ടോ 2.01 ശതമാനവും ഐടി 2.87 ശതമാനവും മെറ്റല്‍ 3.13 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 2.4ശതമാനവും സ്‌മോള്‍ ക്യാപ് 1.5ശതമാനവും ഉയരത്തിലാണ് ക്ലോസ് ചെയ്തത്.

Also Read
പാഠം 182

മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: ...

Content Highlights: Nifty closes above 17,250, Sensex gains 1,276 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented