സെന്‍സെക്‌സില്‍ 707 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,600ന് താഴെ


നിഫ്റ്റി ഐടി, ബാങ്ക് എന്നിവയാണ് തകര്‍ച്ചയില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo:AFP

മുംബൈ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് വിപണിയെ ബാധിച്ചു. വ്യാപാര മാസത്തിന്റെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് 707 പോയന്റ് നഷ്ടത്തില്‍ 58,829ലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,558ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും സൂചികകളെ ബാധിച്ചു.

എസ്ബിഐ, ഐടിസി, മാരുതി സുസുകി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഐടി, ബാങ്ക് എന്നിവയാണ് തകര്‍ച്ചയില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Nifty below 17,600, Sensex down 700 points


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented