Photo:AFP
മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടം തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെട്ട് സൂചികകള്‍. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. തുടരുന്ന നിരക്ക് വര്‍ധന ഭീഷണി നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. അദാനി വിഷയത്തിലാകട്ടെ വിപണിയില്‍ ആശങ്ക തുടരുകയുമാണ്.
ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, യുപിഎല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
എന്‍ടിപിസി, അദാനി പോര്‍ട്‌സ്, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.
Also Read
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ബാക്കിയുള്ളവയില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Nifty below 17,400, Sensex falls 334 points
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..