Photo: Gettyimages
അടുത്തയാഴ്ച വരാനിരിക്കുന്ന നാലാം പാദത്തിലെ ജിഡിപി കണക്കുകളിലെ പ്രതീക്ഷയും യുഎസിലെ കടപരിധി സംബന്ധിച്ച ആശങ്കകള്‍ നിങ്ങിയതും വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് ഒരു ലക്ഷം പിന്നിടുമെന്ന ജെഫ്രീസിന്റെ നിരീക്ഷണവും നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം കുതിക്കാന്‍ ഈ കാരണങ്ങള്‍ ധാരാളമായിരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 62,500ഉം നിഫ്റ്റി 18,500ഉം പിന്നിട്ടു.
സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങളും വിപണിയില്‍ പ്രതിഫലിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
Also Read
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.50ശതമാനത്തിലേറെ ഉയര്‍ന്നു. സെക്ടറല്‍ സൂചികകളില്‍ ഐടി, മെറ്റല്‍, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
Content Highlights: Nifty at 18,500, Sensex gains 650 pts; all sectors in the green
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..