നിഫ്റ്റി 18,100 പിന്നിട്ടു, സെന്‍സെക്‌സ് 61,000വും: വിപണിയുടെ നീക്കം അറിയാം


സെന്‍സെക്‌സ് ഒമ്പതുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

opening

Photo:Gettyimages

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. അതോടെ നിഫ്റ്റി 18,100 കടന്നു. സെന്‍സെക്‌സ് 61,000വും. സെന്‍സെക്‌സ് 363.80 പോയന്റ് ഉയര്‍ന്ന് 61,110ലും നിഫ്റ്റി 99 പോയന്റ് നേട്ടത്തില്‍ 18,111ലുമാണ് വ്യാപാരം ആരംഭിച്ചത്.

മാരുതി സുസുകി, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ വിപണിയിലെ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ പറയുന്നു.

നിഫ്റ്റി ഉയര്‍ന്ന നിലവാരത്തില്‍നിന്ന് മൂന്നുശതമാനംമാത്രം താഴെയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിയാനുള്ള സാധ്യതയുണ്ട്. റീട്ടെയില്‍ നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള സാധ്യയും അദ്ദേഹം തള്ളിക്കളയുന്നില്ല.

ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ടിസിഎസ്, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. ബാങ്ക്, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

Also Read
പാഠം 185

മാന്ദ്യഭീതിയിൽനിന്ന് ഇരട്ടയക്കനേട്ടം: യു ...

Analysis

നേട്ടം രണ്ടു ലക്ഷം കോടി: വിപണിയിലെ മുന്നറ്റത്തിന്റെ ...

വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച വീണ്ടും അറ്റവാങ്ങലുകാരായി. 4,179 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,107 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയുംചെയ്തു.

അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, യുപിഎല്‍ ഉള്‍പ്പടെ 41 കമ്പനികളാണ് രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Content Highlights: Nifty around 18,100, Sensex up 300 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented