ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി: നിഫ്റ്റി 17,800ന് മുകളില്‍ ക്ലോസ്‌ചെയ്തു


നിരക്ക് വര്‍ധന തുടര്‍ന്നാലും യുഎസിന് മാന്ദ്യം ഒഴിവാക്കാന്‍ കഴിയുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിന്റെ നിരീക്ഷണമാണ് ആഗോളതലത്തില്‍ സൂചികകളെ ചലിപ്പിച്ചത്. 

Photo:AFP

മുംബൈ: രാവിലത്തെ വ്യാപാരത്തിനിടെയുള്ള മുന്നേറ്റത്തില്‍ 60,000 കടന്ന സെന്‍സെക്‌സ് നേട്ടം 100 പോയന്റിലൊതുക്കി 59,788.38 നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റിയാകട്ടെ 17,900ല്‍നിന്ന് ഇറങ്ങി 17,830.50ല്‍ വ്യാപാരം അവസാനിപ്പിച്ചു.

നിരക്ക് വര്‍ധന തുടര്‍ന്നാലും യുഎസിന് മാന്ദ്യം ഒഴിവാക്കാന്‍ കഴിയുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിന്റെ നിരീക്ഷണമാണ് ആഗോളതലത്തില്‍ സൂചികകളെ ചലിപ്പിച്ചത്.

ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഒാഹരികളാണ് നേട്ടമുണ്ടാക്കിയത്.

Also Read
Market Analysis

വിദേശ നിക്ഷേപകർ വീണ്ടും: കുതിപ്പിനൊരുങ്ങി ...

ഐടി സൂചിക രണ്ടുശതമാനത്തോളം ഉയര്‍ന്നു. ധനകാര്യം, റിയാല്‍റ്റി എന്നിവ 0.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Nifty above 17,800; IT shines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented