സെന്‍സെക്‌സില്‍ 388 പോയന്റ് നേട്ടം: നിഫ്റ്റി 17,750ന് മുകളില്‍


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 59,932ലും നിഫ്റ്റി 97 പോയന്റ് നേട്ടത്തില്‍ 17,754ലിലുമാണ് വ്യാപാരം തുടങ്ങിയത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, സിപ്ല, അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.



എന്‍ടിപിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. മെറ്റല്‍ സൂചികയാണ് മുന്നില്‍. ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ കാര്‍ഡ്‌സ്, പിഎന്‍ബി ഹൗസിങ്, ആര്‍ഇസി, ടാറ്റ കെമിക്കല്‍സ്, അനുപം രസായന്‍, പിസി ജ്വല്ലര്‍, ഇന്‍ഡസ് ടവേഴ്‌സ്, വി ഗാര്‍ഡ് തുടങ്ങിയ ഓഹരികളാണ് ഒക്ടോബര്‍ 27ന് പാദഫലങ്ങള്‍ പുറത്തുവിടുത്.

കഴിഞ്ഞ വ്യാപാര ദിനത്തില്‍ വിദേശ നിക്ഷേപകര്‍ 247.01 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ 872.88 കോടി രൂപയുടെ നിക്ഷേപം നടത്തുകയുംചെയ്തു.

Content Highlights: Nifty above 17,750, Sensex up 388 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented