രണ്ടാം തരംഗത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ? വിപണി കാത്തിരിക്കുന്നത് നാലാംപാദ ഫലങ്ങൾ


വിനോദ് നായർ

ഓഹരി വിപണിയുടെകാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണുവേണ്ടത്. കാരണം, 2022-23 സാമ്പത്തിക വർഷങ്ങളിൽ മികച്ച ലാഭമുണ്ടാക്കാൻ അവസരമുണ്ട്. ഈവർഷം ആഗോള, അഭ്യന്തരവിപണികളിൽ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. കൂടിയ എണ്ണവില, ഉത്തേജക പദ്ധതികളിലെ മാന്ദ്യംമൂലം പണത്തിന്റെ കാര്യത്തിലുണ്ടാകാവുന്നക്ഷാമം, വർധിക്കുന്ന വിലകളും പലിശ നിരക്കും, കൂടിയ ഓഹരിവിലകൾ, കിട്ടാക്കടങ്ങൾഎന്നിവയെല്ലാം കാരണമാവാം.

Photo: Gettyimages

ഒരുമാസമായി ഇന്ത്യൻ ഓഹരി വിപണി അൽപം അസ്ഥിരമായിരുന്നു. ഉയർന്ന നിരക്കിൽനിന്ന് നിഫ്റ്റി ഏഴുശതമാനം തിരുത്തലോടെ താഴോട്ടുവന്നു. രണ്ടാംതരംഗത്തിൽ, പെട്ടെന്ന് രോഗവ്യാപനത്തിലുണ്ടായ ഉയർച്ചയും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിക്കുംതിരക്കുമാണ് പ്രശ്നമായത്. മികച്ച നാലാംപാദഫലങ്ങളുടെ പ്രതീക്ഷയിലാണിപ്പോൾ വിപണി.

രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ വ്യാപനശക്തി കാണിക്കുന്നുണ്ട്. ആഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിനെ അതു ബാധിക്കുമെന്ന് ആദ്യംഭയന്നിരുന്നു. വിപണിയിൽ ഇതിന്റെ പ്രത്യാഘാതം കൂടതലാണെന്നുതന്നെയാണ് കണക്കാക്കിയിട്ടുള്ളത്. കൂടിയവിലകളിൽ ഇടപാടുനടന്നുകൊണ്ടിരിക്കുന്ന വിപണിയിൽ ആശങ്കവർധിപ്പിക്കാനാണ് രണ്ടാംതരംഗം ഉതകിയത്. 2022 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ നേട്ടത്തെ ഇതു കനത്ത തോതിൽ ബാധിക്കുമെന്ന ഭയവുമുണ്ട്.

പ്രഖ്യാപിത അടച്ചിടലിനുശേഷവും ഭാവിയിലെ ജിഡിപി, വളർച്ചയെ കാര്യമായി ബാധിക്കുകയില്ല എന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം പരമാവധി 20 മുതൽ 40 ബിപിഎസ് വരെമാത്രമേ ജിഡിപി വളർച്ചയെ ബാധിക്കൂ. കുറഞ്ഞ കോവിഡ് മരണനിരക്കിന്റേയും സാമ്പത്തിക, ധനകാര്യ പരിഷ്‌കാരങ്ങളുടേയും പിന്തുണയോടെ ഉൽപാദനക്ഷമതയിൽ മികവു നിലനിർത്താൻ സാമ്പത്തികമേഖലയ്ക്കു കഴിഞ്ഞതുകൊണ്ടാണ് ഇതുസാധിക്കുന്നത്.

ആഗോള കണക്കുകളനുസരിച്ച് രണ്ടാംതരംഗം 2 മുതൽ 3 മാസം വരെ നീണ്ടുനിന്നേക്കും. ഇന്ത്യയിൽ ലോക്ഡൗണിന്റേയും വേനൽക്കാലത്തിന്റേയും കുത്തിവെപ്പിന്റേയും പിന്തുണയിൽ ഈ സമയപരിധി കുറയുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുഫലങ്ങളിൽ അപ്രതീക്ഷിത മാറ്റമുണ്ടായാൽപോലും സാമ്പത്തികരംഗത്ത് നിലവിലുള്ള സ്ഥിതിഗതികൾമാറാനോ കേന്ദ്രനയങ്ങളെ ബാധിക്കാനോ ഇടയില്ല. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയനില മെച്ചപ്പെടുന്നതിലൂടെ ഓഹരി വിപണിക്കും സാമ്പത്തിക മേഖലയ്ക്കാകെത്തന്നെയും ഭാവിയിൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

വിപണിയിൽ യഥേഷ്ടം പണമൊഴുക്ക് നിലനിർത്താനും ദീർഘകാല ബോണ്ട് യീൽഡ് ക്രമപ്പെടുത്താനുമായി ഒരു ലക്ഷംകോടി മൂല്യമുള്ള ബോണ്ട് വാങ്ങൽ പദ്ധതി മികച്ചതാണ്. ഉയർന്ന തോതിലുള്ള ജിഡിപി വളർച്ചാലക്ഷ്യം നിലനിർത്താനും നബാഡ് പോലുള്ള മുഖ്യസാമ്പത്തിക സ്ഥാപനത്തിന് പുനർമൂലധന നിക്ഷേപം അനുവദിക്കാനുമുള്ള ആർബിഐയുടെ തീരുമാനം വിപണിയെ തണുപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

ഓഹരി വിപണിയുടെകാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണുവേണ്ടത്. കാരണം, 2022-23 സാമ്പത്തിക വർഷങ്ങളിൽ മികച്ച ലാഭമുണ്ടാക്കാൻ അവസരമുണ്ട്. ഈവർഷം ആഗോള, അഭ്യന്തരവിപണികളിൽ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. കൂടിയ എണ്ണവില, ഉത്തേജക പദ്ധതികളിലെ മാന്ദ്യംമൂലം പണത്തിന്റെ കാര്യത്തിലുണ്ടാകാവുന്നക്ഷാമം, വർധിക്കുന്ന വിലകളും പലിശ നിരക്കും, കൂടിയ ഓഹരിവിലകൾ, കിട്ടാക്കടങ്ങൾഎന്നിവയെല്ലാം കാരണമാവാം.

എന്നാൽ ഇതേച്ചൊല്ലി കൂടുതൽ ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല. കാരണം സാമ്പത്തികരംഗം വളർച്ചയിലേക്കും ലാഭത്തിലേക്കും മടങ്ങിക്കൊണ്ടിരിക്കുകതന്നെയാണ്. സമ്പദ്‌രംഗം സാധാരണനില വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഉൽപന്ന വിലകളിലുണ്ടാകുന്ന വർധനക്കും പണപ്പെരുപ്പത്തിനും ഹ്രസ്വകാല പലിശനിരക്കിനും പ്രധാനകാരണം ഇതാണ്. ഓഹരിവിലകൾ കൂടുതലാണെങ്കിലും ലാഭവളർച്ചയും പണമൊഴുക്കും ഉത്തേജകപദ്ധതികളും അതിനെ പിന്തുണയ്ക്കുന്നുണ്ട്. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയുടെ കാലത്ത് കൂടിയ ഓഹരി വിലകൾക്കും താഴ്ന്ന ഇപിഎസ് ബെയ്സിനും, കൂടിയ വരുംകാല വളർച്ചയ്ക്കും പണമൊഴുക്കിനും ഇടയിൽ നിലനിൽക്കാൻ നാം ബാധ്യസ്ഥരാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented