ഗൗതം അദാനി
എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്ക് നല്കിയ അതേ തുക ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ കൈമാറിയവര്ക്ക് നല്‍കുമെന്ന് അദാനി എന്റര്‍പ്രൈസസ്.
ഓഹരിയൊന്നിന് 342.65 രൂപ പ്രകാരമായിരുന്നു റോയ് ദമ്പതികള്‍ അദാനിക്ക് ഓഹരി കൈമാറിയത്. ഓപ്പണ്‍ ഓഫറില്‍ വാഗ്ദാനം ചെയ്ത വിലയുടെ 17ശതമാനം അധികതുകയാണിത്. ഒപ്പണ്‍ ഓഫര്‍ പ്രകാരം 294 രൂപയും. റോയ് ദമ്പതികള്‍ക്ക് 342.65 രൂപയും.
ഇതില്‍ ബാക്കിയുള്ള 48.65 രൂപയാണ് ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ വിറ്റവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ തീരുമാനം. ഓപ്പണ്‍ ഒഫര്‍ അവസാനിച്ച് 26 ആഴ്ചകള്‍ക്കുള്ളില്‍ ഓഹരികള്‍ കൈമാറുകയാണെങ്കില്‍ ഒരേവില നല്‍കണമെന്നാണ് ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥ.
ഓപ്പണ്‍ ഓഫറില്‍ 53 ലക്ഷം ഓഹരികളാണ് (27.26ശതമാനം) അദാനിക്ക് ലഭിച്ചത്. റോയ് ദമ്പതികളുടേതുകൂടിയായപ്പോള് എന്‍ഡിടിവിയുടെ 65ശതമാനം ഓഹരികള്‍ അദാനിക്ക് സ്വന്തമായി. എന്‍ഡിടിവി സ്ഥാപകരുമായി ചര്‍ച്ചയോ സമ്മതമോ ഇല്ലാതെയായിരുന്നു അദാനി ഏറ്റെടുക്കലിന് തുടക്കമിട്ടത്.
Content Highlights: NDTV Open Offer: Adani to pay Rs 48.65 more
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..