മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ജനുവരിയില്‍ 5,200 കോടി രൂപ പിന്‍വലിച്ചപ്പോള്‍ മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ അതിന് ബദലായി.
ഫണ്ട് കമ്പനികള്‍ 7,000 കോടി രൂപയാണ് ജനുവരിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. വിദേശ സ്ഥാപനങ്ങളുടെ പിന്മാറ്റം അവസരമാക്കുകയാണ് ആഭ്യന്തര ഫണ്ടുകമ്പനികള്‍ ചെയ്തത്.
സെബിയില്നിന്നും ഡെപ്പോസിറ്ററികളില്നിന്നും ലഭിക്കുന്ന വിവരപ്രകരാം 7,160 കോടിയാണ് ഫണ്ട് മാനേജര്‍മാര്‍ ഓഹരി വാങ്ങാന്‍ ചെലവാക്കിയത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരാകട്ടെ 5,264 കോടിയാണ് പിന്‍വലിച്ചത്.
വിപണിയുടെ ചാഞ്ചാട്ടത്തിലും മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപകര്‍ നിക്ഷേപം തുടര്‍ന്നാണ് എഎംസികള്‍ക്ക് ഇത്രയും തുക വിപണിയിലിറക്കാന്‍ സാധിച്ചത്.