ബര്‍ഗര്‍ കിങിന് പിന്നാലെ ഐപിഒയുമായി മിസിസ് ബക്ടേഴ്‌സും


Money Desk

540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ ഒഫര്‍ ഫോര്‍ സെയില്‍വഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും.

Photo: Gettyimages

രാജ്യത്തെ വന്‍കിട ക്യുക് സര്‍വീസ് റെസ്റ്റോറന്റുകളായ മെക്‌ഡൊനാള്‍ഡ്, ബര്‍ഗര്‍ കിങ്, കെഎഫ്‌സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്‌സ് ഫുഡ് സ്‌പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്.

ബര്‍ഗര്‍ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്‌സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക.

ബിസ്‌കറ്റ്, ബ്രഡ്, ബണ്‍, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്‌സ്.

540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ ഒഫര്‍ ഫോര്‍ സെയില്‍വഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും.

2020 മാര്‍ച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്.

ബ്രിട്ടാനയി ഇന്‍ഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്‌സ്, ഐടിസി, പ്രതാപ് സ്‌നാക്‌സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented