ആയിരം പോയന്റിലേറെ തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടം 7.3 ലക്ഷം കോടി, കാരണങ്ങള്‍ അറിയാം


ഡോ.ആന്റണി

തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ തിരിച്ചടിയില്‍ മുന്നിലെത്തിയത് ബാങ്ക് ഓഹരികളാണ്. കര്‍ശനമായ റെഗുലേറ്ററി ചട്ടക്കൂടിലാണ് രാജ്യത്തെ ബാങ്കുകളെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടും വിപണി വിശ്വാസത്തിലെടുത്തില്ല. 

Premium

Photo: Gettyimages

ഹിന്‍ഡന്‍ബര്‍ഗിലൂടെ അദാനിയെ പിടികൂടിയ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സിലിക്കണ്‍ വാലിയില്‍നിന്ന് അപ്രതീക്ഷിത ചുഴലി രൂപപ്പെട്ടത്. എസ്.വി.ബിയുടെ തകര്‍ച്ച വിപണിയില്‍ വീണ്ടും ചോരപ്പുഴയൊഴുക്കി. അതോടെ മൂന്നു വ്യാപാര ദിനങ്ങളിലായി നിക്ഷേപകര്‍ക്ക് നഷ്ടമായത് 7.3 ലക്ഷം കോടി രൂപ. ആഗോള വിപണികളൊടപ്പം തകര്‍ച്ച നേരിട്ടപ്പോള്‍ സെന്‍സെക്‌സിന് നഷ്ടമായത് 2,110 പോയന്റിലേറെ.

തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ തിരിച്ചടിയില്‍ മുന്നിലെത്തിയത് ബാങ്ക് ഓഹരികളാണ്. കര്‍ശനമായ റെഗുലേറ്ററി ചട്ടക്കൂടിലാണ് രാജ്യത്തെ ബാങ്കുകളെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടും വിപണി വിശ്വാസത്തിലെടുത്തില്ല.

തകര്‍ച്ചയ്ക്കു പിന്നിലെ കാരണങ്ങള്‍:

സിലിക്കണ്‍ വാലി ഇഫക്ട്
നിക്ഷേപകരുടെ പണം മുഴുവന്‍ തിരിച്ചുകൊടുക്കുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടും എസ്.വി.ബിയുടെ പതനത്തിന്റെ ആഘാതത്തില്‍നിന്ന് വിപണികള്‍ക്ക് പിന്മാറാനായില്ല. അതങ്ങനെയാണ്. ഏതെങ്കിലും കോണില്‍ സംഭവിക്കുന്ന അനുകൂലമോ പ്രതികൂലമോ ആയ സംഭവങ്ങള്‍ തരംഗവേഗത്തില്‍ ആഗോളതലത്തില്‍ വ്യാപിക്കും. ആഗോളവത്കരിക്കപ്പെട്ട ലോകത്ത് അങ്ങനെ സംഭവിച്ചില്ലെങ്കിലേ അപവാദമുള്ളൂ.

തകര്‍ന്ന് ബാങ്ക് ഓഹരികള്‍
ആഗോളതലത്തില്‍ ബാങ്ക് ഓഹരികളിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് നിഫ്റ്റി ബാങ്ക് സൂചികയ്ക്ക് രണ്ടു ശതമാനത്തിലധികം നഷ്ടമുണ്ടായി. ഇന്‍ഡസിന്‍ഡ് ബാങ്ക് ഓഹരി ഏഴു ശതമാനത്തിലധികം ഇടിവുനേരിട്ടു. പൊതുമേഖല ബാങ്ക് ഓഹരികള്‍ 3.5ശതമാനംവരെ നഷ്ടംനേരിട്ടു.

ആഗോള തകര്‍ച്ച
വാള്‍സ്ട്രീറ്റില്‍നിന്ന് തകര്‍ച്ച പകര്‍ച്ചവ്യാധിപോലെ ഏഷ്യന്‍ സൂചികകളിലേയ്ക്കും പടര്‍ന്നു. കഴിഞ്ഞയാഴ്ച ഡൗ ജോണ്‍സ് 4.4ശതമാനവും എസ്ആന്‍ഡ്പി 500 4.5ശതമാനവും നാസ്ദാക്ക് 4.7ശതമാനവും ഇടിവുനേരിട്ടു. ഏഷ്യന്‍ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടായി.

ഫെഡിന്റെ നിരക്ക് വര്‍ധന
എസ്.വി.ബിയുടെ തകര്‍ച്ച ഒന്നുകൊണ്ടുമാത്രം ഒരു പക്ഷേ, ഇത്തവണ ഫെഡ് റിസര്‍വ് നിരക്കുവര്‍ധനവില്‍നിന്ന് വിട്ടുനിന്നേക്കാം. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചികയും ഉത്പാദക വില സൂചികയുമാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. പ്രതീക്ഷിച്ചതിലേറെ ഇവ ഉയര്‍ന്നാല്‍ 50 ബേസിസ് പോയന്റോ അതിലുമേറെയോ നിരക്ക് വവര്‍ധനവും പ്രതീക്ഷിക്കാം.

സെന്‍സെക്‌സ് 58,237ലില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,154 നിലവാരത്തിലും.

Content Highlights: More than 1000 point crash: Investors lose 6.6 lakh crore, factors behind the crash

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented