നവംബര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നേട്ടത്തിന്റെ മാസമായിരുന്നോ? സെന്‍സെക്സ് നേരിയ(0.2ശതമാനം) നഷ്ടത്തിലായിരുന്നെങ്കിലും ബിഎസ്ഇ 500 സൂചികയിലെ 100ലേറെ ഓഹരികള്‍ എക്കാലത്തെയും മികച്ച ഉയരത്തിലാണ് ക്ലോസ് ചെയ്തത്.
സൂചികകളെ കവച്ചുവെച്ച് 120 ഓഹരികള്‍ വിജയക്കൊടിപാറിച്ചപ്പോള് ഏറ്റവും മുന്നില്‍ സ്ഥാനംപിടിച്ചത് മിന്‍ഡ ഇന്‍ഡസ്ട്രീസാണ്.
നവംബറില്‍മാത്രം മിന്‍ഡ കുതിച്ചത് 53 ശതമാനമാണ്. 46 ശതമാനം നേട്ടത്തില്‍ 8കെ മൈല്സും 33 ശതമാനം ഉയര്‍ന്ന് ഇന്‍ഫിബീം കോര്‍പ്പറേഷനും മികച്ചുനിന്നു.
ഗള്‍ഫ് ഓയില്‍, റെയിന്‍ ഇന്‍ഡസ്ട്രീസ്, റാഡികൊ ഖെയ്താന്, ടൈറ്റാന്‍ കമ്പനി, ടൈറ്റഗ്രാഫ് വാഗണ്‍സ്, ടാറ്റ ഗ്ലോബല്‍ ബീവറേജസ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ബാങ്ക്, വിഐപി ഇന്‍ഡസ്ട്രീസ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി നിക്ഷേപകരുടെ മനംകുലുക്കിയ ഓഹരികളാണ്.
നവംബറിലെ ഉയര്ച്ചയില്മാത്രം മികച്ച നേട്ടമുണ്ടാക്കിയതല്ല മറ്റുപല ഓഹരികളും. ദീപക് ഫെര്‍ട്ടിലൈസേഴ്സ്, ജിഎസ്എഫ്സി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ്, ബാറ്റ ഇന്ത്യ, അവന്തി ഫീഡ്സ്, മഹാനഗര്‍ ഗ്യാസ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
2017ല്‍ ഇതുവരെ സെന്‍സെക്സ് 25 ശതമാനത്തിലേറെയാണ് നേട്ടമുണ്ടാക്കിയത്. ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഈ ഓഹരികള്‍ ഡിസംബര്‍ മാസത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമോ?
യുഎസ് ഫെഡ് റിസര്‍വിന്റെ പോളിസി യോഗവും ആര്‍ബിഐയുടെ പണവായ്പ നയ പ്രഖ്യാപനവും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവുമാകും ഡിസംബറില്‍ വിപണിയുടെ ഗതി നര്ണയിക്കുക.
antonycdavis@gmail.com
ആഗോള സാഹചര്യങ്ങള്‍ മാറിമറിഞ്ഞേക്കാമെങ്കിലും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലമാകും ദീര്‍ഘകാലത്തേയ്ക്ക് വിപണിയെ നിയന്ത്രിക്കുക. 2019ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പും നടപ്പാക്കാനിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളും ഇതുമായി കൂടിക്കുഴഞ്ഞുകിടക്കുന്നതിനാല് വിപണി ആടിയുലയാനും കുതിച്ചുയരാനും സാധ്യതയുണ്ട്.