റാലി നേട്ടമാക്കാനാകാതെ നിക്ഷേപകര്‍: നിഫ്റ്റി 20,000 കടക്കുമോ?


ഡോ.ആന്റണി

പുത്തന്‍കൂറ്റുകാരുള്‍പ്പടെയുള്ള റീട്ടെയിലുകാര്‍ മിഡ്-സ്മോള്‍ ക്യാപുകളില്‍ മുഖം പൂഴ്ത്തിയിരുന്നതാണ് തിരിച്ചടിയായത്.

Photo: Gettyimages

ത്രതന്നെ ആശാവഹമായ സാഹചര്യമല്ല വിപണിയിലുള്ളതെങ്കിലും സെന്‍സെക്‌സ് എക്കാലത്തെയും പുതിയ ഉയരംതൊട്ടു. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ 62,412.33 എന്ന കൊടുമുടിയിലെത്തിയെങ്കിലും നിക്ഷേപകര്‍ സന്തുഷ്ടരല്ല. പല നിക്ഷേപകരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ മുന്നേറ്റം പ്രതിഫലിച്ചില്ലെന്നതാണ് കാരണം.

വിദേശ വന്‍കിടക്കാരുടെ കണ്ണ് വന്‍കിട ഓഹരികളിലുടക്കി. പുത്തന്‍കൂറ്റുകാരുള്‍പ്പടെയുള്ള റീട്ടെയിലുകാരാകട്ടെ മിഡ്-സ്‌മോള്‍ ക്യാപുകളില്‍ മുഖം പൂഴ്ത്തിയിരിപ്പുമാണ്. ഈ വിഭാഗങ്ങളിലെ ഓഹരികളില്‍ കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്നതാണ് ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം വിപണിയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സന്തോഷിക്കാന്‍ വകകിട്ടാതിരുന്നത് അതുകൊണ്ടാണ്. ഇത്തവണത്തെ മുന്നേറ്റത്തില്‍ കീശ നിറയ്ക്കാന്‍ ചെറുകിടക്കാരില്‍ അധികമാര്‍ക്കും കഴിഞ്ഞില്ല.വിദേശ നിക്ഷേപകരുടെ പണമൊഴുകുന്ന മുന്‍നിര ഓഹരികളാണ് ഇപ്പോഴത്തെ റാലിക്കുപിന്നില്‍. അതുകൊണ്ടാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും കുതിപ്പുണ്ടായപ്പോള്‍ പോര്‍ട്ട്‌ഫോളിയോകളില്‍ പ്രതിഫലിക്കാത്തതിരുന്നത്. അതായത്, ഒരു മാസത്തിനിടെ നിഫ്റ്റി 4.25ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി സ്‌മോള്‍ ക്യാപില്‍ നേട്ടമൊന്നുമുണ്ടായില്ല. മിഡ്ക്യാപ് സൂചികയാകട്ടെ 1.45ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഉയര്‍ന്ന വിലയാണെന്ന കാരണത്താല്‍ ഭൂരിഭാഗം റീട്ടെയില്‍ നിക്ഷേപകരും ലാര്‍ജ് ക്യാപുകളെ ഒഴിവാക്കി.

വന്‍കിട കമ്പനികളില്‍തന്നെ ബാങ്ക് ഓഹരികളിലെ മുന്നേറ്റമാണ് സെന്‍സെക്‌സിനെ റെക്കോഡ് ഉയരത്തിലെത്തിച്ചത്. മുന്‍നിര ഐടി കമ്പനികള്‍ക്കും ഈയാഴ്ച മികച്ചതായിരുന്നു. എന്‍എസ്ഡിഎലില്‍നിന്നുള്ള കണക്കുപ്രകാരം നവംബര്‍ ഒന്നു മുതല്‍ 15വരെ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ മുടക്കിയ മൊത്തം നിക്ഷപമായ 28,888 കോടി രൂപയില്‍ പകുതിയോളം ധനകാര്യ ഓഹരികള്‍ തട്ടിയെടുത്തു. അതായത് ബാങ്ക് ഓഹരികളില്‍മാത്രം 11,452 കോടി രൂപ. എഫ്എംസിജി, ഐടി, ഓട്ടോ ഓഹരികളിലും വിദേശ നിക്ഷേപകര്‍ കണ്ണുവെച്ചു.

ഭൂരിഭാഗം റീട്ടെയില്‍ നിക്ഷേപകരും, പ്രത്യേകിച്ച് പുതുമുഖങ്ങള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഈ റാലി നേട്ടമാക്കാനായില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ പറയുന്നു. വന്‍കിട കമ്പനികളില്‍നിന്ന് വിശാല വിപണിയിലേയ്ക്ക് നിലവിലെ റാലി വ്യാപിക്കാനുള്ള സാധ്യത പരിമിതമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പ്രതിസന്ധി നേരിടാനുള്ള വിഭവശേഷിയുള്ളതിനാല്‍ വന്‍കിട കമ്പനികള്‍ക്ക് ഇനിയും മികവ് തുടരാനാകും.

ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്, കടപ്പത്ര ആദായത്തിലെ കുറവ്, ഡോളര്‍ സൂചികയിലെ തകര്‍ച്ച, കര്‍ശന പണനയത്തില്‍നിന്ന് ഫെഡ് റിസര്‍വ് പിന്മാറിയേക്കാമെന്ന സൂചന എന്നിവയൊക്കെ റാലിക്ക് കരുത്തായി. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വമ്പന്‍മാര്‍ ഇനിയും കരുത്തുതെളിയിക്കാനാണ് സാധ്യത.

Also Read
പാഠം 188

പണപ്പെരുപ്പം 0.50% കൂടിയാൽ അധികമായി കണ്ടെത്തേണ്ടത് ...

2023 അവസാനത്തോടെ നിഫ്റ്റി 20,500ലെത്തുമെന്ന ആഗോള ബ്രോക്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സിന്റെ അനുമാനം ഇതുമായി കൂട്ടിവായിക്കാം. ഏഷ്യയിലെയും വികസ്വര വിപണികളിലെയും ഏറ്റവും മൂല്യംകൂടിയ വിപണിയായി ഇന്ത്യ തുടരുകയാണ്. കമ്പനികളുടെ വളര്‍ച്ചാ സാധ്യതയും മുന്നേറ്റവുമൊക്കെയാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.

Content Highlights: Markets may continue to rally: Investors unable to mint wealth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented