Photo: Gettyimages
മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരന്നു സാഹചര്യത്തില്‍ ആഭ്യന്തര സൂചികകളിലും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,150ന് താഴെയെത്തി. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐടിസി, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഫാര്‍മ ഒഴികെയുള്ളവ നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Also Read
ഏഷ്യന്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസിലെ ബാങ്ക് തകര്‍ച്ചയെതുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ചൊവാഴ്ചയും തുടര്‍ന്നു. ബ്രന്റ് ക്രൂഡ് ബാരലിന് 80.68 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Content Highlights: Market volatility continues: Crude oil prices fall for second day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..