ജൂണിലെ തകര്‍ച്ചയില്‍നിന്ന് ഒമ്പതുശതമാനം ഉയര്‍ന്ന്‌ സൂചികകള്‍: നിഫ്റ്റി 16,600 കടന്നു


Money Desk

സെക്ടറല്‍ സൂചികകളില്‍ ഫാര്‍മ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.

closing

Photo: Gettyimages

മുംബൈ: ജൂണിലെ തകര്‍ച്ചയില്‍നിന്ന് ഒമ്പതുശതമാനത്തോളം കുതിച്ചുയര്‍ന്ന് സൂചികകള്‍. അഞ്ചാം ദിവസവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 284.42 പോയന്റ് ഉയര്‍ന്ന് 55,681.95ലും നിഫ്റ്റി 84.50 പോയന്റ് നേട്ടത്തില്‍ 16,605.30ലുമായിരുന്നു ക്ലോസിങ്.

വിദേശ നിക്ഷേപകരുടെ പിന്തുണയോടെ ആഗോള വിപണികളില്‍നിന്നുള്ള സമ്മര്‍ദത്തെ ചെറുക്കാന്‍ ആഭ്യന്തര സൂചികകള്‍ക്ക് കഴിഞ്ഞു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം നിര്‍ണായകമാകും. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, യുപിഎല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ്, സിപ്ല, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read
പാഠം 176

ആരൊക്കെ ആദായനികുതി റിട്ടേൺ നൽകണം: എളുപ്പത്തിൽ ...

സെക്ടറല്‍ സൂചികകളില്‍ ഫാര്‍മ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.9ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Market regains 9% from June lows; Nifty ends above 16,600

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented