വിപണിയില്‍ നഷ്ടം: ഫെഡ് റിസര്‍വിന്റെ തീരുമാനം കാത്ത് നിക്ഷേപകര്‍


ക്യാപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-2ശതമാനം നഷ്ടംനേരിട്ടു.

closing

Photo: Gettyimages

മുംബൈ: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന തീരുമാനം പുറത്തുവരാനിരിക്കെ രാജ്യത്തെ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രണ്ടുദിവസത്തെ നേട്ടത്തിനുശേഷമാണ് തിരിച്ചിറങ്ങല്‍.

സെന്‍സെക്‌സ് 262 പോയന്റ് നഷ്ടത്തില്‍ 59,456ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 17,718ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

ക്യാപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-2ശതമാനം നഷ്ടംനേരിട്ടു. നിഫ്റ്റി എഫ്എംസിജി ഒരുശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

Content Highlights: Market ends lower ahead of Fed meet outcome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented