Photo: Gettyimages
മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 8.03 പോയന്റ് താഴ്ന്ന് 53,018.94ലിലും നിഫ്റ്റി 18.80 പോയന്റ് നഷ്ടത്തില്‍ 15,780.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1857 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മാന്ദ്യഭീതി ഏഷ്യന്‍, യൂറോപ്യന്‍ വിപണിയെ തളര്‍ത്തി.
ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി തുടങ്ങിയ സൂചികകളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു.
Also Read
ഡോളറിനെതിരെ രൂപയുടെ മൂല്യം 78.97 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 78.96 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..