Photo:Gettyimages
ദലാള്‍ സ്ട്രീറ്റില്‍ കാളകളുടെ വിളയാട്ടം തുടരുന്നു. ഓഹരി സൂചികകള്‍ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 13,850 മറികടന്നു.
സെന്‍സെക്‌സ് 380.21 പോയന്റ് നേട്ടത്തില്‍ 47,353.75ലും നിഫ്റ്റി 123.90 പോയന്റ് ഉയര്‍ന്ന് 13,873.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1990 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 965 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല. യുഎസിലെ സാമ്പത്തിക പാക്കേജും ബ്രക്‌സിറ്റ് ഡീലുമാണ് വിപണിയെ ചലിപ്പിച്ചത്.
ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ് ളിയു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റാന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ശ്രീ സിമെന്റ്‌സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.8-1.5ശതമാനം ഉയര്‍ന്നു.
Market ends at fresh record high with Nifty above 13,850
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..