ആര്‍ബിഐയുടെ പണനയത്തോട് പ്രതികരിക്കാതെ വിപണി


വിനോദ് നായര്‍

3 min read
Read later
Print
Share

ആവശ്യത്തിലേറെ പണം വിപണിയില്‍ എത്തിയതിനാലും 2021 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിലക്കയറ്റം വര്‍ധിക്കുമെന്ന കണക്കുകൂട്ടല്‍ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകവഴി നീതിപൂര്‍വമായ നിലപാടാണ് ആര്‍ബിഐ കൈക്കൊണ്ടത്.

റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷവും വിപണിയില്‍ വലിയ ഉണര്‍വു ദൃശ്യമല്ല. താഴ്ന്ന വരുമാനനേട്ടത്തിലൂടെ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ഓഹരി വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുന്നതിനായി കഴിഞ്ഞ രണ്ടു വട്ടവും ആര്‍ബിഐ കൈക്കൊണ്ട നടപടികള്‍ ശ്ളാഘനീയം തന്നെ.

ആവശ്യത്തിലേറെ പണം വിപണിയില്‍ എത്തിയതിനാലും 2021 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിലക്കയറ്റം വര്‍ധിക്കുമെന്ന കണക്കുകൂട്ടല്‍ ഉള്ളതുകൊണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകവഴി നീതിപൂര്‍വമായ നിലപാടാണ് ആര്‍ബിഐ കൈക്കൊണ്ടത്.

കോവിഡിന്റെ ആഘാതം നേരിട്ടനുഭവിച്ച കമ്പനികളുടെ വായ്പകള്‍ പുനക്രമീകരിക്കുന്നതു സംബന്ധിച്ച പ്രസ്താവന സാമ്പത്തിക മേഖലയ്ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ഗുണകരമാണ്. കിട്ടാക്കടങ്ങളാണ് ബാങ്കിംഗ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

സ്വര്‍ണത്തിന്റെ വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം 75 ശതമാനത്തില്‍നിന്ന് 90 ശതമാനമായി ഉയര്‍ത്തിയത് ഗുണകരമായ തീരുമാനമാണ്. ഇടത്തരം, താഴ്ന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാണിത്. സ്വര്‍ണത്തിന് ഇടക്കാലത്തേക്കു മാത്രമല്ല, ദീര്‍ഘകാലത്തേക്കും ഉറച്ച നിലനില്‍പ്പുള്ളതിനാല്‍ ബാങ്കുകള്‍ക്ക് ചെറിയ തുകയില്‍ കുറഞ്ഞകാലത്തേക്കും സ്വര്‍ണ പണയത്തില്‍ യഥേഷ്ടം വായ്പ നല്‍കാം.

അങ്ങനെയുള്ള വായ്പകള്‍ സ്ഥിരമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ബാങ്കുകള്‍ക്കു മാത്രമായി അനുവദിക്കപ്പെട്ട ഈ ആനുകൂല്യം ആര്‍ബിഐ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുവദിക്കേണ്ടതായിരുന്നു. വായ്പാ മൊറട്ടോറിയം അവസാനിപ്പിച്ച് വായ്പാ വളര്‍ച്ചയിലാണ് ആര്‍ബിഐ ശ്രദ്ധയൂന്നേണ്ടിയിരുന്നത്.

വിപണി തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണിപ്പോള്‍. മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിന് നീതി ആയോഗും എതിരാണ്. മൊറട്ടോറിയം ദീര്‍ഘിപ്പിക്കാനുള്ള ഏതുതീരുമാനവും സമ്പദ്ഘടനയ്ക്കും ബാങ്കുകള്‍ക്കും പ്രതികൂലമായിരിക്കും.

വായ്പാ പുനസംഘടനയ്ക്കുള്ള അവസാന തിയതി ഈവര്‍ഷം ഡിസംബര്‍ 31 ആണ്. വര്‍ഷം മുഴുവനുമോ ബാങ്കുകളും വായ്പയെടുത്തവരും ഒരു മേശയ്ക്കുചുറ്റുംഇരുന്ന് പുതിയ പദ്ധതി ഉണ്ടാക്കുന്നതുവരെയോ ഇതുനീണ്ടു നില്‍ക്കുമെന്നാണ് കരുതേണ്ടത്.

ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കലിനൊപ്പവും പണം സുലഭമാക്കുന്നതിന് കാഷ് റിസര്‍വ് അനുപാതം നിലനിര്‍ത്താനുമായി ഇടക്കാലത്ത് കൂടതല്‍ ഉദാര നടപടികള്‍ ആര്‍ബിഐയില്‍നിന്നു പ്രതീക്ഷിക്കാവുന്നതാണ്. നയപ്രഖ്യാപനത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും തുറന്ന വിപണി പ്രക്രിയ സമീപകാലത്തും തുടരുമെന്നു തന്നെ പ്രതീക്ഷിക്കാം. ബോണ്ട് നേട്ടം ആകര്‍ഷകമാക്കാന്‍ ഇതാവശ്യമാണ്.

സമ്പദ്ഘടനയില്‍ വായ്പാ വളര്‍ച്ചയുണ്ടാക്കാനും വായ്പകളുടെ പുനര്‍ രൂപീകരണത്തിനും പുതിയ മൊറട്ടോറിയം നിര്‍ത്താനുമാണ് ആര്‍ബിഐ ഉടന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

സാമ്പത്തികമേഖല ഇപ്പോള്‍ കിട്ടാക്കടങ്ങള്‍ മൂലമുള്ള പ്രശ്നം നേരിടുകയാണ്. 2020 സെപ്റ്റംബറോടെ മൊത്തം കിട്ടാക്കടങ്ങള്‍ 10 ശതമാനം കുറയുമെന്നാണ് കണക്കു കൂട്ടല്‍. 2021 മാര്‍ച്ചില്‍ ഇത് 12.5 ശതമാനമാവുമെന്നും കണക്കാക്കപ്പെടുന്നു. ഈ വര്‍ധന ഇപ്പോള്‍ തന്നെ വിപണി കണക്കിലെടുത്തിട്ടുണ്ടാകാമെങ്കിലും ലോക് ഡൗണ്‍ നീട്ടാനുള്ള ഏതു തീരുമാനവും കിട്ടാക്കടങ്ങള്‍ 14.8 ശതമാനമായി ഉയര്‍ത്തും. സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം വലിയ ദുരന്തമായിരിക്കും ഇത്.

ഇപ്പോള്‍ ബാങ്കുകള്‍ വായ്പാ വളര്‍ച്ചയ്ക്കു പകരം പണം ശേഖരിക്കുന്നതിലും ഭാവി വളര്‍ച്ചയ്ക്കുള്ള സുരക്ഷ എന്നനിലയില്‍ മൂലധനം ഉയര്‍ത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ബാങ്കുകള്‍ നല്ലനിലയിലാണ്. അതുകൊണ്ടു തന്നെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ അവയുടെ ഓഹരികള്‍ ശുപാര്‍ശ ചെയ്യുന്നത് നന്നായിരിക്കും.

സമീപകാലത്തെ അനിശ്ചിതത്വം പരിഗണിക്കുമ്പോള്‍ അടുത്ത ആറുമാസക്കാലത്തേക്ക് പണ ശേഖരണം തന്നെയായിരിക്കും നല്ലതന്ത്രം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ ബാങ്കിംഗ് മേഖല സാമ്പത്തിക രംഗത്ത് പ്രധാന ഗുണഭോക്താവായിത്തീരുകയും മികച്ച പ്രകടനം നടത്താന്‍ തുടങ്ങുകയും ചെയ്യും.

ഇപ്പോള്‍ മോശമായ ഈ ഓഹരികളുടെ പ്രകടനം സമീപകാലത്തും ഇതുപോലെ തന്നെതുടരും. മൊറട്ടോറിയം നിര്‍ത്തലാക്കുന്നത് വായ്പാവളര്‍ച്ചയില്‍ ബാങ്കുകളെ സഹായിക്കും. താഴ്ന്ന ഉല്‍പാദനക്ഷമത കാരണം കിട്ടാക്കടങ്ങള്‍ സമീപകാലത്തു കൂടാന്‍ തന്നെയാണ് സാധ്യത. വായ്പകള്‍ക്കായുള്ള സേവനവും പ്രശ്നഭരിതമാവും.

ഓഹരി വിപണിയിലെ ഇപ്പോഴത്തെ പ്രതികരണമില്ലായ്മക്കുകാരണം ആഗോള തലത്തിലെ ചഞ്ചലാവസ്ഥയും കൂടിയ വിലകളുമാണ്. ഒട്ടും വൈകാതെ വിപണിയുടെ ഗതിവേഗം പരീക്ഷിക്കപ്പെടുമെന്നു തന്നെയാണ് കരുതുന്നത്. ഓഹരികള്‍ വില നോക്കി വാങ്ങുകയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ഗുണകരം. ഇത്തരം ഓഹരികളോ മേഖലയോ എന്തുകൊണ്ടാണ് കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെടുന്നത് എന്നും മൂല്യനിര്‍ണയത്തില്‍ ഏറ്റവും താഴെപോകുന്നത് എന്തുകൊണ്ടാണെന്നും ശ്രദ്ധയോടെ മനസിലാക്കാന്‍ ശ്രമിക്കണം.

കാരണങ്ങള്‍ അടിസ്ഥാനപരമോ സാങ്കേതികമോ എന്നു കണ്ടെത്തുകയും ദീര്‍ഘകാലത്തേക്ക് അതു നിലനില്‍ക്കുമോ എന്ന് അറിയുകയും വേണം. ഓഹരികളെക്കുറിച്ചു മനസിലാക്കാന്‍ ലളിത അളവുകോലുകളായ പിഇ, പിബി, പിഇജി എന്നിവ ഉപയോഗിക്കാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്തിയ ഓഹരികള്‍, നിലവാരം കൂടിയവ, ചെറുകിട ,ഇടത്തരം ഓഹരികള്‍ എന്നിവയ്ക്ക് പട്ടികയില്‍ മുന്തിയ പരിഗണന നല്‍കുന്നതാണ് ഉചിതം.

മുകളില്‍ നിന്നു താഴോട്ടുള്ള ക്രമത്തില്‍ പരിഗണിച്ചാല്‍ കഴിഞ്ഞ 3 മുതല്‍ 7 വര്‍ഷം വരെ വളരെ താഴ്ന്ന പ്രകടനം നടത്തിയ ഓഹരികളും സെക്ടറുകളുംപോലും പരിഗണനാര്‍ഹമാണ്. ഈ വര്‍ഷം മൂല്യംനോക്കി വാങ്ങേണ്ട സെക്ടറുകള്‍ ഫാര്‍മ, ഐടി, ടെലികോം എന്നിവയാണ്. ഇപ്പോള്‍ ഇവ ശരാശരിക്ക് അല്‍പംമാത്രം മുകളിലാണ്.

ഇപ്പോള്‍ ബാങ്കുകളുടെ ഓഹരികള്‍ ശരാശരിക്കു താഴെയാണെങ്കിലും നേരത്തേ പരാമര്‍ശിച്ചതുപോലെ ദീര്‍ഘകാലത്ത് പണമുണ്ടാക്കാന്‍ ഏറ്റവും മികച്ചതു തന്നെയാണ്. 2021 വളര്‍ച്ചയുടെ വര്‍ഷം ആവുകയാണെങ്കില്‍ ശോഭനമായ മേഖലകള്‍ എന്ന നിലയില്‍ ഭാവിയില്‍ പരിഗണിക്കേണ്ടത് വാഹന, ലോഹ കമ്പനി ഓഹരികളാണ്.

എന്നാല്‍ ഇടക്കാലത്ത് അവയുടെ മൂല്യം കൂടുതലാണ്. ഉറച്ച പ്രൊമോട്ടര്‍മാരുള്ള, വായ്പ, ലാഭ സാധ്യത എന്നിവയില്‍ ഉറച്ച അനുപാതം നിലനിര്‍ത്തുന്ന, നടത്തിപ്പു യോഗ്യതയുള്ളവര്‍ക്കൊപ്പമാണു നില്‍ക്കേണ്ടത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
INVESTMENT

1 min

ഫ്രാക്‌ഷണല്‍ ഷെയര്‍ ഇടപാടിന് അനുമതി നല്‍കാന്‍ സെബി: വിശദമായി അറിയാം

Sep 27, 2023


stock market

1 min

3 ദിവസത്തിനിടെ സെന്‍സെക്‌സിലെ തകര്‍ച്ച 1,600 പോയന്റ്: നിക്ഷേപകര്‍ക്ക് നഷ്ടം 5.4 ലക്ഷം കോടി

Sep 21, 2023


adani

1 min

വീണ്ടും ഗുരുതര ആരോപണം: ഇടിവ് നേരിട്ട് അദാനി ഓഹരികള്‍

Aug 31, 2023


Most Commented