അസ്ഥിരതയ്ക്കിടയിലും പ്രതീക്ഷയോടെ വിപണി


വിനോദ് നായര്‍വിപണിയിലെ പ്രവണത മുകളിലേക്കാണെങ്കിലും കൂടിയ ഉല്‍പന്ന വിലകളും ആശങ്കകളും കാരണം അസ്ഥിരത ദൃശ്യമാണ്. ഭാവിയിലെ വരുമാന നേട്ടത്തെ ഇത് താഴോട്ടു വലിക്കും.

Photo:AFP

ഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ട്രേഡിംഗ് നടന്നത് പ്രതികൂല കാഴ്ചപ്പാടോടെയാണ്. ഇന്ന് നാം അതിന്റ മുകള്‍ത്തട്ടിലെത്തിയിരിക്കുന്നു. നിഫ്റ്റി 50 സൂചികയുടെ 15,700 മുതല്‍ 17,700 വരെയുള്ള ഇപ്പോഴത്തെ കുതിപ്പ് റഷ്യയും യുക്രെയിനും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനാല്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ അധിഷ്ഠിതമാണ്. അതേസമയം, ക്രൂഡോയിലിന്റേയും ലോഹങ്ങളുടേയും വില കുറയാനും വിദേശ സ്ഥാപന ഓഹരികളുടെ വില്‍പന ഇന്ത്യയില്‍ കുറയാനും തുടങ്ങിയിട്ടുണ്ട്. നിക്ഷേപ ചെലവുകള്‍ കുറയുന്നത് വലിയ ആശ്വാസം തന്നെയാണ്. വില വര്‍ധനയ്ക്ക് ഇടവേള ലഭിക്കുന്നത് ഇന്ത്യന്‍ വിപണിക്ക് ഗുണം ചെയ്യും.

വിപണിയിലെ പ്രവണത മുകളിലേക്കാണെങ്കിലും കൂടിയ ഉല്‍പന്ന വിലകളും ആശങ്കകളും കാരണം അസ്ഥിരത ദൃശ്യമാണ്. ഭാവിയിലെ വരുമാന നേട്ടത്തെ ഇത് താഴോട്ടു വലിക്കും. ഉപഭോഗ ഉല്‍പന്നങ്ങളുടെ വില കഴിഞ്ഞ രണ്ടു പാദങ്ങളില്‍ നിരന്തരമായി വര്‍ധിച്ചിരിക്കയാണ്. ഏപ്രില്‍ മാസത്തില്‍ ഇനിയും കൂടുമെന്നാണ് കരുതപ്പെടുന്നത്. ഭാവിയില്‍ ഓഹരികളുടെ ഡിമാന്റിനേയും ലാഭത്തേയും ഇതു ബാധിക്കും. വര്‍ധിക്കുന്ന കോവിഡ് കേസുകളും ചൈനയിലെ അടച്ചിടലും വിതരണത്തേയും നിക്ഷേപ ചെലവുകളേയും ബാധിക്കുന്നുണ്ട്.

ഇതിന്റെ ഫലമായി, കൂടിയ ഉപഭോഗ ചെലവുകളും ഭാവി ഡിമാന്റില്‍ വന്നേക്കാവുന്ന കുറവും ഉപഭോഗ ഉത്പന്ന മേഖലയെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. കൂടിയ തോതിലുള്ള വിലക്കയറ്റവും ഉല്‍പന്ന വില വര്‍ധനയും കാര്യമായ റവന്യൂ വര്‍ധനയുണ്ടാക്കും. എങ്കിലും വന്‍ തോതിലുള്ള വളര്‍ച്ചാ നിരക്കിന് സാധ്യതയില്ല. ചെമ്പ്, പ്ളാസ്റ്റിക്, പാക്കേജിംഗ്, ചരക്കു കടത്തു മേഖലയിലെ നിക്ഷേപ ചെലവുകളിലുണ്ടായ വര്‍ധന കാരണം ലാഭത്തില്‍ കുറവു വരും.

എന്നാല്‍ ഫാന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്ന രംഗത്തെ കമ്പനികള്‍ക്ക് വേനല്‍ക്കാലം നല്ല ലാഭം സമ്മാനിക്കും. പരമ്പരാഗതമായി ഈ വേനല്‍ക്കാല ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ കാലമാണ് 2022 സാമ്പത്തിക വര്‍ഷത്തെ നാലാം പാദവും 2023 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദവും. ഇക്കാലയളവിലെ കാര്യമായ ഏതു തിരുത്തലും അവസരമായി കണക്കിലെടുക്കാവുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുദ്ധത്തിന്റേയും വിതരണ സാഹചര്യത്തിന്റേയും മാറ്റത്തിനനുസരിച്ച് വിതരണ സമ്മര്‍ദ്ദം കുറയാനും ഇതിടയാക്കും.

യുദ്ധകാല അനിശ്ചിതത്വത്തിനിടയിലും ലോക-കേന്ദ്ര ബാങ്കുകള്‍ ഉദാരനയം നിലനിര്‍ത്തുന്നു. ഈ വാരം ഏഷ്യന്‍ വിപണികളെ നയിച്ചത് ജാപ്പനീസ് ഓഹരികളാണ്. വര്‍ധിക്കുന്ന കോര്‍പറേറ്റ് യീല്‍ഡ് നിയന്ത്രിക്കുന്നതിന് ബാങ്ക് ഓഫ് ജപ്പാന്‍ അതിന്റെ അത്യുദാര പണനയം തുടര്‍ന്നു. റിസര്‍വ് ബാങ്കിന്റെ അടുത്ത പണനയ സമിതി യോഗവും സമാനമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണി 15 ശതമാനം മുതല്‍ 18 ശതമാനം വരെ വരുമാന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കൂടിയ വില വര്‍ധന ഈ പ്രതീക്ഷക്ക് അല്‍പം മങ്ങലേല്‍പിക്കുമെന്നാണ് കരുതേണ്ടത്. ലോഹങ്ങള്‍, ഖനനം, ചെറുകിട ഉല്‍പന്നങ്ങള്‍, ഉപഭോഗ വസ്തുക്കള്‍ എന്നീ മേഖലയിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വിലക്കയറ്റം ഗുണം ചെയ്യും. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള മാര്‍ജിന്‍, ലാഭ ലഭ്യത, ഡിമാന്റ് എന്നീ ഘടകങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

അതിനാല്‍ പ്രതിദിന അസ്ഥിരത ഒഴിവാക്കാനാവില്ല. മൊത്തമായി ലിസ്റ്റ് ചെയ്യപ്പെട്ട കോര്‍പറേറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ വലിയ പങ്കു വരുന്ന ബാങ്കിംഗ് മേഖലയില്‍ വളര്‍ച്ചാ നേട്ടം പ്രവചിക്കപ്പെടുന്നതിനാല്‍ മൊത്തത്തിലുള്ള നേട്ടം നില നിര്‍ത്താന്‍ ഇതു സഹായിക്കും. അടിസ്ഥാന മേഖലകളായ ലോഹ, ഊര്‍ജ്ജ, വ്യവസായ മേഖലകളുടെ വളര്‍ച്ചാ കാഴ്ചപ്പാട് ഉറച്ചതാണ്. യുദ്ധരംഗത്തെ ആശ്വാസകരമായ നീക്കങ്ങള്‍, വിലക്കയറ്റം, ഭാവിയില്‍ ആഗോള വിതരണ ശൃംഖലയിലുണ്ടാകാവുന്ന പുരോഗതി എന്നീ ഘടകങ്ങള്‍ താഴോട്ടുള്ള പോക്ക് തടഞ്ഞു നിര്‍ത്തും.

ഇടത്തരം, ചെറുകിട ഓഹരികളുടെ മോശം പ്രകടനം കഴിഞ്ഞ 5 മാസമായി വിശാല വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല ഓഹരികളും പ്രധാന സൂചികകളുടേയും ഓഹരികളുടേയും ട്രന്‍ഡിനേക്കാള്‍ വളരെ താഴ്ന്ന നിരക്കിലാണ് ട്രേഡിംഗ് നടത്തുന്നത്. ഈ കനത്ത തിരുത്തല്‍ കാരണം ഇന്ന് വിശാല വിപണി പ്രധാന ഓഹരികളേക്കാളും സൂചികകളേക്കാളും കൂടുതല്‍ ആകര്‍ഷകമായിത്തീര്‍ന്നിരിക്കുന്നു. നിഫ്റ്റി 500 ലെ പകുതിയിലേറെ ഓഹരികളും 200 ദിന ചലന ശരാശരിയേക്കാള്‍ താഴെയായാണ് ട്രേഡിംഗ് നടത്തുന്നത്. യുദ്ധ സ്ഥിതി മെ്ച്ചപ്പെടുമെന്ന പ്രതീക്ഷയും പരിഷ്‌കരണ നടപടികള്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന സാധ്യതകളും കണക്കിലെടുത്ത് വിപണിയില്‍ പ്രതീക്ഷ നിറയുന്നുണ്ട്. എങ്കിലും ഹ്രസ്വകാലയളവില്‍ അസ്ഥിരത തുടരുക തന്നെ ചെയ്യും. നിക്ഷേപകര്‍ക്ക് ഇടത്തരം, ചെറുകിട ഓഹരികളിലെ നിക്ഷേപം സാവധാനത്തില്‍ വര്‍ധിപ്പിക്കാവുന്നതാണ്. ഇത് ഓഹരികളുടെ ഗുണനിലവാരത്തെ ആശ്രയിച്ചായിരിക്കണമെന്നു മാത്രം.

(ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

Content Highlights: Market analysis, Stock Market, Stock Exchange, Market Predictions, Stock Market Analysis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented