Photo: Gettyimages
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ 142 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി വിലയില്‍ കുത്തനെ ഇടിവുണ്ടായി. വ്യാപാരം ആരംഭിച്ചയുടെനെ ഓഹരി വില 14 ശതമാനം താഴ്ന്ന് 103 രൂപയിലെത്തി. 119.25 രൂപ നിലവാരത്തിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
മണപ്പുറം ഫിനാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിന് വേണ്ടി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന. നിക്ഷേപകരില്‍നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം ഒഴികെയുള്ള മുഴുവന്‍ തുകയും മടക്കിനല്‍കിയതയും കമ്പനി വിശദീകരിച്ചു. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ കമ്പനി അറിയിച്ചിട്ടുണ്ട്.
Content Highlights: Manappuram Finance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..