ഓഹരിയൊന്നിന് 974 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതോടെ മജെസ്‌കോയുടെ ഓഹരി വില അഞ്ച് ശതമാനം കുതിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 1,019 നിലവാരത്തിലെത്തി.
ഡിസംബര്‍ 15ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 19,480 ശതമാനം ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചത്. 5 രൂപയാണ് ഓഹരിയുടെ മുഖവില.
2,85,77,939 ഓഹരികള്‍ക്കായി 2,788.4 കോടി രൂപയാണ് കമ്പനി ലാഭവിഹിതയിനത്തില്‍ വിതരണംചെയ്യുക. ഡിസംബര്‍ 25ആണ് ലാഭവിഹിതത്തിന്റെ റെക്കോഡ് തിയതി. എക്‌സ്-ഡിവിഡന്റ് തിയതി ഡിസംബര്‍ 23നുമാണ്. അതായത് ഡിസംബര്‍ 23നുമുമ്പ് ഓഹരി കൈവശമുള്ളവര്‍ക്ക് മാത്രമാണ് ലാഭവിഹിതത്തിന് അര്‍ഹത.
ഉച്ചകഴിഞ്ഞ് 3.20ഓടെ കമ്പനിയുടെ ഓഹരി 982 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്.