പ്രതീകാത്മക ചിത്രം | Photo: AFP
ആങ്കര്‍ നിക്ഷേപകരുടെ നിര്‍ബന്ധ നിക്ഷേപ കാലയളവ് പിന്നിട്ടതോടെ എല്‍ഐസിയുടെ ഓഹരി വിലയില്‍ കനത്ത തകര്‍ച്ച. ബിഎസ്ഇയില്‍ ഓഹരി വില നാലുശതമാനം ഇടിഞ്ഞ് 682 രൂപ നിലവാരത്തിലെത്തി.
പൊതുമേഖല ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 28ശതമാനമാണ് ഇതുവരെ ഇടിവുണ്ടായത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 905 രൂപ നിലവാരത്തിലായിരുന്നു ഓഹരി അനുവദിച്ചത്. പോളിസി ഉടമകള്‍ക്കാകട്ടെ 889 രൂപയ്ക്കും.
2022 മെയ് 17ന് ലിസറ്റ് ചെയ്തതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി 10-ാമത്തെ ദിവസവും ഇടിവ് നേരിട്ടു.
ആങ്കര്‍ നിക്ഷേപകരില്‍നിന്ന് 5,627 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുകയുടെ 71ശതമാനവും രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപമായിരുന്നു. 949 രൂപ നിലവാരത്തില്‍ 123 നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി 5.93 കോടി ഓഹരികളാണ് നല്‍കിയത്.
Also Read
ഐപിഒ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആങ്കര്‍ നിക്ഷേപകര്‍ക്കാണ് ആദ്യം ഓഹരികള്‍ അനുവദിക്കുക. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ മാത്രമെ ഇവര്‍ക്ക് ഓഹരികള്‍ വില്‍ക്കാനാകൂ. മൊത്തം വില്പനയ്ക്കുവെച്ച 3.5ശതമാനം ഓഹരികളില്‍ ഒരുശതമാനം ആങ്കര്‍ നിക്ഷേപകരുടെ കൈവശമാണുള്ളത്.
Content Highlights: LIC slips 4% as anchor investor lock-in ends
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..